പൊറോട്ട തൊണ്ടയിൽ കുടുങ്ങി മലപ്പുറം എടപ്പാളിൽ വീട്ടമ്മ മരിച്ചു

പൊറോട്ട തൊണ്ടയിൽ കുടുങ്ങി മലപ്പുറം എടപ്പാളിൽ വീട്ടമ്മ മരിച്ചു

എടപ്പാൾ: പ്രഭാത ഭക്ഷണത്തിനിടെ പൊറോട്ട തൊണ്ടയിൽ കുടുങ്ങി വീട്ടമ്മ മരിച്ചു. ആനക്കര സ്വദേശിയായ കീഴ്പാടത്ത് ജാനകി (66) ആണ് മരിച്ചത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
ശനിയാഴ്ച കാലത്ത് വീട്ടിൽ പൊറോട്ടയും, മുട്ടക്കറിയും കഴിക്കുന്നതിനിടെയാണ് പൊറോട്ട തൊണ്ടയിൽ കുടുങ്ങിയത്. ശ്വാസ തടസം നേരിട്ടതോടെ ബന്ധുക്കൾ ഉടൻ തന്നെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പക്ഷേ ജീവൻ രക്ഷിക്കാനായില്ല.

Sharing is caring!