അണ്ണാദുരൈയും കരുണാനിധിയും ദ്രാവിഡ രാഷ്ട്രീയം പയറ്റിയത് ഇസ്ലാമിനെ പഠിച്ചെന്ന് എം കെ സ്റ്റാലിൻ

അണ്ണാദുരൈയും കരുണാനിധിയും ദ്രാവിഡ രാഷ്ട്രീയം പയറ്റിയത് ഇസ്ലാമിനെ പഠിച്ചെന്ന് എം കെ സ്റ്റാലിൻ

ചെന്നൈ: അണ്ണാദുരൈയും കരുണാനിധിയും ഇസ്ലാമിനെ പഠിച്ചാണ് ദ്രാവിഡ രാഷ്ട്രീയം പയറ്റിയതെന്ന് ഡി എം കെ ചെയർമാനും, തമിഴ്നാട് മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിൻ. മുസ്ലിം ലീഗും ഡി.എം കെ യും തമ്മിലുള്ള ബന്ധം ഒരാള്‍ക്കും തകര്‍ക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിംലീഗ് പ്ലാറ്റിനം ജൂബിലി മഹാ സമ്മേളനത്തില്‍ മുഖ്യതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ്ലിംലീഗ് വിളിച്ചാല്‍ സമ്മേളനത്തിന് തനിക്ക് വരാതിരിക്കാനാവില്ലെന്ന് അദ്ദേഹം നിറഞ്ഞ പുഞ്ചിരിയോടെ പറഞ്ഞു. ഇനിയും എത്രതവണ വിളിച്ചാലും ഞാന്‍ വരും. ഞാന്‍ വന്നിരിക്കുന്നത് നിങ്ങളില്‍ ഒരുവനായിട്ടാണ്. നമ്മുടെ സമ്മേളനത്തിനാണ്. ഈ സമ്മേളനത്തിലേക്ക് ക്ഷണിച്ച നേതാക്കള്‍ക്ക് നന്ദി അറിയിക്കുന്നു.- അദ്ദേഹം പറഞ്ഞു. ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ വേണ്ടി കേരളത്തില്‍നിന്ന് വന്ന പ്രിയപ്പെട്ട മലയാളികള്‍ക്ക് എന്റെ വണക്കം എന്ന് മലയാളത്തില്‍ അദ്ദേഹം പറഞ്ഞതോടെ ജനം ഹര്‍ഷാരവം മുഴക്കി.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
കലൈഞ്ജറെയും അണ്ണാ അവര്‍കളെയും വളര്‍ത്തിയത് ഇസ്ലാമിക സമൂഹമാണ്. ചെറുപ്പത്തില്‍ മുസ്ലിംകള്‍ നല്‍കിയ പിന്തുണയും സഹകരണവുമെല്ലാം അദ്ദേഹം അനുസ്മരിച്ചു. കലൈഞ്ജകര്‍ക്കൊപ്പമുണ്ടായിരുന്ന പ്രശസ്ത ഗായകന്‍ നാഗൂര്‍ ഹനീഫയെയും അദ്ദേഹം ഓര്‍ത്തെടുത്തു.

Sharing is caring!