മുസ്ലിം ലീഗ് കൈപിടിച്ചു, 150പേർ പാർട്ടി പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വൈവാഹിക ജീവിത്തിലേക്ക്
ചെന്നൈ: മുസ്‌ലിം ലീഗ് പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ആൾ ഇന്ത്യ കേരള മുസ്‌ലീം കൾച്ചറൽ സെന്റർ തമിഴ്നാട് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെന്നൈ റോയാപുരം റംസാൻ മഹൽ ഹാളിൽ സമൂഹ വിവാഹം സംഘടിപ്പിച്ചു. മുസ്ലിം ലീഗിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി 75 ജോഡികളുടെ വിവാഹമാണ് നടത്തുന്നത്. ഇതിൽ 17 ജോഡികളാണ് ഇന്ന് വിവാഹിതരായത്.
എ.ഐ.കെ.എം.സി.സി തമിഴ് നാട് ഘടകമാണ് സമൂഹ വിവാഹം സംഘടിപ്പിക്കുന്നത്. ഹിന്ദു സമുദായത്തിൽ നിന്നും മൂന്നും, കൃസ്ത്യൻ സമുദായത്തിൽ നിന്നും ഒന്നും, പതിമൂന്ന് ജോഡികൾ മുസ്ലിം സമുദായത്തിൽ നിന്നും വിവാഹിതരായി. ഓരോ ദമ്പതികൾക്കും 10 ഗ്രാം സ്വർണവും ഗൃഹോപകരണങ്ങൾ അടക്കം ഒന്നര ലക്ഷം രൂപ ചിലവ് ചെയ്ത് കൊണ്ടാണ് എ. ഐ കെ .എം .സി സി സമൂഹ വിവാഹം നടത്തിയത്.
സ്കൂളിൽ നിന്നും വിരമിക്കൽ സമ്മാനമായി ലഭിച്ച സ്വർണ നാണയം സ്കൂൾ വികസനത്തിന് സംഭാവന നൽകി രമാദേവി ടീച്ചർ
വരൻ – വധുവിന്റെ ഭാഗത്ത് നിന്നും വന്ന 50 പേർ അടക്കമുള്ള 2500 പേർക്ക് ഭക്ഷണവും ഒരുക്കിയിരുന്നു.കെ.എം ഖാദർ മൊഹിയുദ്ദീൻ സാഹിബ് അദ്ധ്യക്ഷത വഹിച്ച ചടങ്ങ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.അന്താരാഷ്ട്ര വനിതാ ദിനത്തിൽ 17 യുവതികൾക്ക് ജീവിതം നൽകാൻ സാഹചര്യം ഒരുക്കിയതിൽ മുസ്‌ലീം ലീഗിന്റെ ലക്ഷ്യം 75-ാം വർഷത്തിൽ സാക്ഷാൽ കരിക്കപ്പെട്ടിരിക്കുന്നു വെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
വലിയ ചരിത്ര സംഭവമാണ് മുസ്‌ലീം ലീഗിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് നടന്ന സമൂഹ വിവാഹം എന്ന് പി.കെ കുഞ്ഞാലി കുട്ടി ഇന്ത്യയുടെ മതേതരത്വം കൃത്യമായി നടപ്പാക്കുന്ന, എല്ലാ സംസ്കാരങ്ങളെയും ഉൾകൊണ്ട് പ്രവർത്തിക്കുന്ന പാർട്ടിയാണ് ലീഗ് എന്നും കുഞ്ഞാലികുട്ടി സാഹിബ് പറഞ്ഞു.
RECENT NEWS
ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക് – പ്രതിഷേധ സംഗമം
മലപ്പുറം : സംസ്ഥാനത്തെ സർക്കാർ ജീവനക്കാരും അധ്യാപകരും നടത്തുന്ന പണിമുടക്കിനിടനുബന്ധിച്ച് അസറ്റ് ( അസോസിയേഷൻ ഫോർ സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ്) മലപ്പുറം സിവിൽ സ്റ്റേഷന് മുന്നിൽ പ്രതിഷേധ സംഗമം നടത്തി. പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, ശമ്പള [...]