അബുദാബിയിൽ ബന്ധുവിന്റെ കുത്തേറ്റ് മരിച്ച അറഫാത്തിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

അബുദാബിയിൽ ബന്ധുവിന്റെ കുത്തേറ്റ് മരിച്ച അറഫാത്തിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

അബുദാബി: ബന്ധുവിന്റെ കുത്തേറ്റ് അബുദാബിയിൽ കൊല്ലപ്പെട്ട ചങ്ങരംകുളം നന്നമുക്ക് കുമ്പില വളപ്പിൽ യാസിർ അറഫാത്ത് (38)ന്റെ മൃതശരീരം നടപടിക്രമങ്ങൾ പൂർത്തിയായി നാട്ടിലേക്ക് കൊണ്ട് വന്നു. ജോലിയില്ലാത്ത ബന്ധുവിനെ നാട്ടിൽ നിന്നും വിളിച്ചു വരുത്തി ജോലി നൽകി ഒടുവിൽ അയാൾ തന്നെ അറഫാത്തിന്റെ അന്തകനാകുകയായിരുന്നു. ഇയാളുടെ ബന്ധു മുഹമ്മദ് ​ഗസാനിയാണ് ഈ മാസം ആദ്യ ആഴ്ച്ച അറഫാത്തിനെ കുത്തി കൊല്പപെടുത്തിയത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
അബുദാബിയിൽ ​ഗ്രാഫിക് ഡിസൈനിങ് സെന്റർ നടത്തുകയായിരുന്നു യാസിർ. ഈ സ്ഥാപനത്തിലേക്കാണ് ജോലിക്കായി രണ്ടു മാസം മുമ്പ് ​ഗസാനിയെ ഇയാൾ കൊണ്ടുവന്നത്. ജോലിയൊന്നും ഇല്ലാത്ത ഇയാൾക്ക് ഒരു സഹായമാകുമെന്ന് കരുതിയായിരുന്നു ഇത്. പക്ഷേ ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകളെ ചൊല്ലി പ്രശ്നങ്ങൾ ഉടലെടുക്കുകയായിരുന്നു. ഇത്തരമൊരു തർക്കത്തിനിടെയാണ് ഇയാൾ യാസിറിനെ കുത്തിയത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അബുദാബി മുസഫയിൽ വച്ചാണ് യാസിർ ബന്ധുവിൻ്റെ കുത്തേറ്റ് മരിച്ചത്. ചോദിച്ച പണം നൽകാത്തതിനെ തുടർന്നുണ്ടായ വഴക്കാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നാണ് പുറത്തു വരുന്ന സൂചനകൾ. യാസറിൻ്റെ ബന്ധുവായ മുഹമ്മദ് ഗസാനിയാണ് കൊലപാതകം നടത്തിയത്. ജോലിക്കു കയറിയ മുഹമ്മദിന് യാസിർ ശമ്പളം നൽകിയിരുന്നു. എന്നാൽ ഇതിനു പുറമേ 50,000 രൂപ കൂടി മുഹമ്മദ് ആവശ്യപ്പെട്ടിരുന്നു. ആലോചിക്കാം എന്ന മറുപടിയാണ് യാസിർ മുഹമ്മദിനോട് പറഞ്ഞിരുന്നത്. മുസഫ വ്യവസായ മേഖലയിലെ ഗോഡൗണിൽ മറ്റ് രണ്ട് സുഹൃത്തുക്കളുമായി യാസിർ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിയിടലായിരുന്നു ആക്രമണം.
ഗൾഫിലേക്ക് മടങ്ങാനൊരുങ്ങവേ പൊന്നാനിയിൽ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
രണ്ട് സുഹൃത്തുക്കളുമായി സംസാരിക്കവേ അവിടേക്ക് എത്തിയ മുഹമ്മദ് ഗസാനി അവരെ ആക്രമിക്കുകയായിരുന്നു. മൂന്നുപേരും പുറത്തേയ്ക്ക് ഓടുന്നതിനിടെ യാസിർ നിലത്തുവീണു. ഓടിയെത്തിയ പ്രതി യാസിറിനെ കുത്തുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. യാസിർ സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചിരുന്നു എന്ന് അബുദാബി പൊലീസ് വ്യക്തമാക്കി.

യാസിറനെ മാരകമായി കുത്തി പരിക്കേൽപ്പിച്ച ശേഷം മുഹമ്മദ് ഗസാനി ഓടിയൊളിക്കുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്ത് എത്തിയ അബുദാബി പൊലീസ് പ്രതിയെ പിന്തുടർന്നാണ് പിടികൂടിയത്. അബ്ദുൽഖാദറിൻ്റെയും ഖദീജകുട്ടിയുടെയും മകനാണ് യാസർ. ഭാര്യ റംല ഗർഭിണിയാണ്. രണ്ട് മക്കളുണ്ട്..

Sharing is caring!