ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ കയറി മലപ്പുറത്തെ പത്തു വയസുകാരന്‍

ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ കയറി മലപ്പുറത്തെ പത്തു വയസുകാരന്‍

തവനൂര്‍: കടകശ്ശേരി ഐഡിയല്‍ ഇംഗ്ലീഷഅ സ്‌കൂളിലെ വിദ്യാര്‍ഥിക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്. ഇരുപത്തി അഞ്ച് തരത്തിലുള്ള റുബിക്‌സ് ക്യൂബുകള്‍ മുപ്പത്തിരണ്ട് മിനിറ്റിനുള്ളില്‍ സോള്‍വ് ചെയ്തതിനാണ് റെക്കോര്ഡ്. സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയായ റിത്വക് ആണ് നേട്ടം കൈവരിച്ചത്.

രണ്ടാം ക്ലാസ് മുതല്‍ റൂബിക് സോള്‍വ് ചെയ്യന്നതില്‍ റിത്വിക് പ്രത്യേക താല്‍പര്യം കാട്ടുന്നുണ്ട്. ഓള്‍ ഇന്ത്യ തലത്തില്‍ നടന്ന ഒളിംപ്യാഡ് എക്‌സാമില്‍ ഇംഗ്ലീഷില്‍ ഗോള്‍ഡ് മെഡലും ഈ മിടുക്കന്‍ സ്വന്തമാക്കിയിട്ടുണ്ട്.

മാങ്ങാട്ടൂര്‍ തേറമ്പത്ത് വീട്ടില്‍ റിനോജിന്റെയും, ഐഡിയല്‍ സ്‌കൂള്‍ ടീച്ചര്‍ വിജി റിനുവിന്റെയും ഏക മകനാണ്. മലയാള പ്രസംഗത്തിലും, റോളര്‍ സ്‌കേറ്റിങ്ങിലും മകിവ് തെളിയിച്ചിട്ടുണ്ട്.

Sharing is caring!