കൊച്ചിയില്‍ നിന്നും നാട്ടിലേക്കുള്ള യാത്ര ദുരന്തമായി, തിരൂരില്‍ ബൈക്കപകടത്തില്‍ യുവാവിന് അന്ത്യം

കൊച്ചിയില്‍ നിന്നും നാട്ടിലേക്കുള്ള യാത്ര ദുരന്തമായി, തിരൂരില്‍ ബൈക്കപകടത്തില്‍ യുവാവിന് അന്ത്യം

തിരൂര്‍: കെ പുരം പുത്തന്‍തെരുവില്‍ യുവാക്കള്‍ ജോലിസ്ഥലത്ത് നിന്നും നാട്ടിലേക്ക് മടങ്ങിയ യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് പോസ്റ്റിലിടിച്ച് ഒരാള്‍ മരിച്ചു. എറണാകുളത്തു നിന്നും ജോലി കഴിഞ്ഞ് മടങ്ങിയ യുവാക്കളാണ് അപകടത്തില്‍ പെട്ടത്. പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന ആള്‍ക്ക് ഗുരുതരമായി പരുക്കേറ്റു.
മലപ്പുറം ജില്ലയിൽ കോളറ സ്ഥിരീകരിച്ചു, ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
പൂമണ ഇരുമ്പന്‍കുരുക്കില്‍ മുഹമ്മദ് ഇര്‍ഷാദ് (23) ആണ് മരണപ്പെട്ടത്. സുഹൃത്ത് മുര്‍ഷിദിനാണ് പരുക്കേറ്റത്. ഇവര്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിക്കുകയായിരുന്നു. എറണാകുളം ലുലു മാളില്‍ ഒപ്റ്റിക്കല്‍ ഷോറൂമില്‍ ജീവനക്കാരനാണ് ഇര്‍ഷാദ്. മുര്‍ഷിദ് എറണാകുളത്ത് സെയില്‍സ്മാനായി ജോലി ചെയ്യുകയാണ്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!