മലപ്പുറം ചോദിക്കുന്നു, ഇങ്ങനെയും ഉണ്ടോ നിസ്വാർഥനായൊരു ഒരു മനുഷ്യ സ്നേഹി

മലപ്പുറം ചോദിക്കുന്നു, ഇങ്ങനെയും ഉണ്ടോ നിസ്വാർഥനായൊരു ഒരു മനുഷ്യ സ്നേഹി

കോട്ടക്കൽ: മനുഷ്യസ്നേഹത്തിനും, കാരുണ്യ പ്രവർത്തനത്തിനും ലോകത്തിന് തന്നെ മാതൃകയാണ് മലപ്പുറം. പക്ഷേ ആ മലപ്പുറം ഇന്ന് അത്ഭുതം കൂറുന്നത് പുറം നാട്ടുകാരനായ ഒരാളുടെ മനുഷ്യ സ്നേഹിയുടെ വലിയ മനസിന് മുന്നിലാണ്. തമിഴ്നാട് സ്വദേശിയാ പരശുരാമനാണ് ഇന്ന് മലപ്പുറത്തിന്റെ ഹീറോ. കിണറിടിഞ്ഞ് അപകടത്തിൽ പെട്ട രണ്ടു പേരിൽ ഒരാളെ രക്ഷിക്കുകയും, ഇതിന് ലഭിച്ച പാരിതോഷികം മരണമടഞ്ഞ ആളുടെ കുടുംബത്തിന് നൽകുകയും ചെയ്താണ് പരശുരാമൻ മലപ്പുറത്തിന്റെ ഹ‍ൃദയം കീഴടക്കിയത്.

പരശുരാമന്റെ സമയോചിതമായ ഇടപെടലാണ് കോട്ടക്കൽ ഖുർബാനിയിലെ കിണറിടിഞ്ഞ് ഉണ്ടായ അപകടത്തിൽ നിന്ന് ഒരാളെ രക്ഷിക്കാനായത്. രണ്ട് പേരാണ് കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തിൽ മണ്ണിനടയിൽപെട്ടത്. നാട്ടുകാരും, കൂടെ ജോലി ചെയ്യുന്നവരുമടക്കം വിറങ്ങലിച്ച് നിൽക്കെയാണ് പരശുരാമൻ രക്ഷകനായി കിണറിലേക്ക് ഇറങ്ങിയത്. ഏത് നിമിഷവും ജീവൻ നഷ്ടപ്പെടുമെന്ന സാഹചര്യത്തിലാണ് രണ്ട് മനുഷ്യ ജീവൻ രക്ഷിക്കുന്നതിനായി ഇയാൾ കിണറിലിറങ്ങിയത്.
മലപ്പുറത്ത് മുസ്ലിം പള്ളി ഉദ്ഘാടനത്തിന് പായസം വിളമ്പി പ്രദേശത്തെ ഹിന്ദു സഹോദരങ്ങൾ
അലി അക്ബറും, അഹദ് എന്ന ഷിജുവുമാണ് അപകടത്തിൽ പെട്ടത്. ഇതിൽ ഷിജുവിനെ മണ്ണിന് മുകളിൽ കാണുന്ന നിലയിലായിരുന്നു. ഷിജുവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ തന്നെ അലി അക്ബറിനെ മണ്ണിനടിയിൽ നിന്നും കണ്ടെത്താനും ഇദ്ദേഹം ശ്രമിച്ചിരുന്നു. പക്ഷേ അതിന് സാധിച്ചില്ല.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
ഈ ശ്രമത്തിനാണ് പരശുരാമന് നാട്ടുകാർ ഒരു ലക്ഷം രൂപ പാരിതോഷികമായി നൽകിയത്. ഈ പണം കയ്യോടെ തന്നെ അലി അക്ബറിന്റെ കുടുംബത്തിന് ഇദ്ദേഹം കൈമാറുകയായിരുന്നു. തനിക്കും കുടുംബവും, കുട്ടികളും ഉണ്ടെന്നും പെട്ടെന്ന് തനിക്കെന്തെങ്കിലും സംഭവിച്ചാൽ തന്റെ കുടംബത്തിന് എന്താകുമെന്ന ചിന്തയാണ് ഈ സത്കർമത്തിന് പരശുരാമനെ പ്രേരിപ്പിച്ചത്. കൂടാതെ അലി അക്ബറിനെ അപകടത്തിൽ നിന്നും രക്ഷപ്പെടുത്താനാകത്തതിന്റെ വേദയും പണം കൈമാറുന്നതിന് പ്രേരണയായി.

തന്നെ കുറെയധികം പേർ ആദരിക്കാൻ വിളിക്കുന്നുണ്ട്. പക്ഷേ ദയവായി ആരും പണം പാരിതോഷികമായി നൽകരുതെന്ന് ഇദ്ദേഹം അഭ്യർഥിക്കുന്നു. അത്തരം പരിപാടികൾക്ക് പോകില്ലെന്നും പരശുരാമൻ പറയുന്നു.

Sharing is caring!