മലപ്പുറത്ത് മുസ്ലിം പള്ളി ഉദ്ഘാടനത്തിന് പായസം വിളമ്പി പ്രദേശത്തെ ഹിന്ദു സഹോദരങ്ങൾ

മലപ്പുറത്ത് മുസ്ലിം പള്ളി ഉദ്ഘാടനത്തിന് പായസം വിളമ്പി പ്രദേശത്തെ ഹിന്ദു സഹോദരങ്ങൾ

അരീക്കോട്: മലപ്പുറത്തിന്റെ മതസൗഹാർദത്തിന് മറ്റൊരു ഉദാഹരണം കൂടി തീർത്തി സൗത്ത് പുത്തലം മിസ്ബാഹുൽ ഹുദാ ജുമാ മസ്ജിദ് ഉദ്ഘാടന വേദി. പള്ളി ഉദ്ഘാടനത്തിന് എത്തിയ ആയിരങ്ങൾക്ക് മധുരം നൽകിയത് പ്രദേശത്തെ ഹൈദവ സഹോദരങ്ങളാണ്. അമ്പലവും, പള്ളിയുമെല്ലാം അതിര് തുറന്നിട്ടിരിക്കുന്ന ദേശത്തിന് ഇത് പുതുമയല്ലെങ്കിലും മലപ്പുറത്തിനെതിരെ വിദ്വേഷം പരത്തുന്നവർക്ക് ഇത് കണ്ണ് തുറക്കുന്ന സംഭവമാകും.

പള്ളി ഉദ്​ഘാടനത്തോടനുബന്ധിച്ച് പ്രദേശത്തെ ഏതാനും ഹിന്ദുക്കൾ കൂടി അവരുടെ സന്തോഷം മധുരം വിളമ്പി ആഘോഷിക്കുകയായിരുന്നു. ആയിരത്തോളം പേർക്കാണ് ഇവർ പായസം വിളമ്പിയത്. എല്ലാവരേം ഉൾക്കൊണ്ട് കൊണ്ട് ഇങ്ങനെ ചടങ്ങുകൾ നടക്കുമ്പോൾ ഇത് മറ്റുള്ളവർക്കും മാതൃകയാണ്. നാടിനാകെ തന്നെ ഇതൊരു സന്തോഷമാണ്. നാടിന്റെ പുരോ​ഗതിക്കും ഇത് ആവശ്യമാണെന്ന് പായസം വിളമ്പിയവർ പറഞ്ഞു.
ചെമ്മാട് ബൈക്ക് നിയന്ത്രണം വിട്ട് ബസ്സിനടിയിലേക്ക് പാഞ്ഞു കയറി വിദ്യാർഥി മരിച്ചു
രാവിലെ തന്നെ അരി പായസ വിതരണത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. അസർ നമസ്കാരത്തിന് ശേഷമാണ് പായസം വിളമ്പിയത്. പള്ളിയുടെ തൊട്ടടുത്തുള്ള ശ്രീ സാളി​ഗ്രാമ ക്ഷേത്രത്തിലെ ആഘോഷങ്ങൾക്കിടെ മുസ്ലിം സമുദായത്തിൽ പെട്ടവരും മധുരം വിളമ്പാറുണ്ട്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് പള്ളി ഉദ്ഘാടനം ചെയ്തത്. പായസ മധുരം നുകർന്നാണ് ഉദ്ഘാടനത്തിന് ശേഷം തങ്ങൾ മടങ്ങിയത്. മൂന്ന് നിലകളിലായാണ് പള്ളി നിർമിച്ചിരിക്കുന്നത്.

Sharing is caring!