തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ്, മലപ്പുറം ജില്ല തൂത്തുവാരി യു ഡി എഫ്

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ്, മലപ്പുറം ജില്ല തൂത്തുവാരി യു ഡി എഫ്

മലപ്പുറം: ജില്ലയില്‍ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് ഫെബ്രുവരി 28 ന് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിച്ചു. കരുളായി ചക്കിട്ടാമല വാര്‍ഡില്‍ യുഡിഎഫിലെ സുന്ദരന്‍ കരുവാടന്‍ 575 വോട്ടുകള്‍ നേടി വിജയിച്ചു. തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി ജിതിന്‍ 507 വോട്ടുകളാണ് ലഭിച്ചത്. എ.ആര്‍ നഗര്‍ കുന്നുംപുറം വാര്‍ഡില്‍ 908 വോട്ടുകള്‍ നേടി യു.ഡി.എഫിലെ ഫിര്‍ദൗസ് വിജയിച്ചു. എതിര്‍ സ്ഥാനാര്‍ഥി ബഷീര്‍ മങ്ങലങ്ങാട്ട് 238 വോട്ടുകള്‍ നേടി. ഊരകം കൊടലികുണ്ട് വാര്‍ഡില്‍ യുഡിഎഫിലെ സമീറ 639 വോട്ടുകള്‍ നേടി വിജയിച്ചു. എതിര്‍സ്ഥാനാര്‍ഥി എല്‍.ഡി.എഫിലെ ഖദീജയ്ക്ക് 286 വോട്ടുകളാണ് ലഭിച്ചത്. തിരുനാവായ പഞ്ചായത്തിലെ അഴകത്ത്കളം വാര്‍ഡ് എൽ ഡി എഫിൽ നിന്നും യു.ഡി.എഫ് സ്വതന്ത്രന്‍ സോളമന്‍ വിക്ടര്‍ ദാസ് പിടിച്ചെടുത്തു. 607 വോട്ടുകളാണ് സോളമന്‍ വിക്ടര്‍ ദാസ് നേടിയത്. എതിര്‍സ്ഥാനാര്‍ഥി അബ്ദുല്‍ നാസര്‍ പറമ്പില്‍ 464 വോട്ടുകളാണ് നേടിയത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!