കോട്ടക്കലിൽ മണ്ണിടിഞ്ഞ് കിണറ്റിലകപ്പെട്ട തൊഴിലാളികളിൽ ഒരാൾ മരിച്ചു
കോട്ടക്കൽ: മണ്ണിടിഞ്ഞ് വീണ് കിണറ്റിലകപ്പെട്ട തൊഴിലാളികളിൽ ഒരാൾ മരിച്ചു. മറ്റൊരു തൊഴിലാളിയെ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്തി. എടരിക്കോട് പൊട്ടിപ്പാറ സ്വദേശി ചെവിടകുന്നൻ കുഞ്ഞിമുഹമ്മദിൻ്റെ മകൻ അലി അക്ബർ(35) ആണ് മരിച്ചത്. രക്ഷപ്പെട്ട കൊഴൂര്‍ സ്വദേശി ചീരന്‍കുഴിയില്‍ അലിയുടെ മകന്‍ അഹദ് എന്ന ഷിജുവിനെ (27) പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുഞ്ഞാലിക്കുട്ടിക്കെതിരെ വേങ്ങരയില്‍ മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ഥി സബാഹ് ഇനി എല്‍ ഡി എഫിനൊപ്പം
ഖുർബാനിക്ക് സമീപമുള്ള നിർമ്മാണം നടക്കുന്ന നിർമ്മാണം നടക്കുന്ന വീട്ടിലെ കിണറ്റിൽ നിന്നും മണ്ണെടുക്കുന്നതിനിടയാണ് സംഭവം.മലപ്പുറത്തു നിന്നുള്ള അഗ്നി രക്ഷസേനയും കോട്ടക്കൽ പോലീസുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. 25 കോൽത്താഴ്ചയുള്ള കിണറിൽ ഇന്ന് രാവിലെ ഒമ്പതരയോട് കൂടിയാണ് അപകടം സംഭവിച്ചത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
RECENT NEWS
വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരൂർ: വളവന്നൂർ കുറുക്കോൾ സമദാനഗറിൽ വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൈലാടിക്കുന്നത് ബാവയുടെ ഭാര്യ നഫീസയാണ് (55) അയൽവാസിയുടെ വീട്ടുപറമ്പിലെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ [...]