കുഞ്ഞാലിക്കുട്ടിക്കെതിരെ വേങ്ങരയില്‍ മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ഥി സബാഹ് ഇനി എല്‍ ഡി എഫിനൊപ്പം

കുഞ്ഞാലിക്കുട്ടിക്കെതിരെ വേങ്ങരയില്‍ മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ഥി സബാഹ് ഇനി എല്‍ ഡി എഫിനൊപ്പം

വേങ്ങര: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വേങ്ങര മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിച്ച കെ പി സബാഹ് ഇടതുപക്ഷത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കും. ഫേസ്ബുക്ക് പേജിലൂടെയാണ അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ‘നാടിന് വേണ്ടി, ഇനി ഇടതിനൊപ്പം നില്‍ക്കുന്നു’വെന്നാണ് സബാഹ് ഫേസ് ബുക്കില്‍ കുറിച്ചത്.
മഞ്ചേരി സ്വദേശിനി ഉംറ തീര്‍ഥാടനത്തിനിടെ ന്യൂമോണിയ ബാധിച്ചു മരിച്ചു
‘സഹജനങ്ങളുടെ കണ്ണീരൊപ്പലും നാടിന്റെ സര്‍വ്വോന്മുഖ വികസന പ്രവര്‍ത്തനങ്ങളുടെ കര്‍മ്മഭടനാവലുമാണ് രാഷ്ട്രീയ പ്രവര്‍ത്തനം എന്ന തിരിച്ചറിവില്‍ , സമകാലിക കേരള രാഷ്ട്രീയത്തില്‍ ഒരു ഇടതുപക്ഷ സഹയാത്രികനാവുക എന്നത് വളരെ അഭിമാനമുള്ള കാര്യമായി ഞാന്‍ കാണുന്നു’ വെന്നും സബാഹ് പറയുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥക്ക് പിന്തുണ നല്‍കിയുള്ള ചിത്രത്തിനൊപ്പം ആണ് തന്റെ പുതിയ നിലപാട് അദ്ദേഹം തുറന്നു പറഞ്ഞത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
ഇന്ന് ജനകീയ പ്രതിരോധ ജാഥക്ക് വേങ്ങരയില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തിന്റെ സംഘാടക സമിതി ചെയര്‍മാനായി തിരഞ്ഞെടുത്തത് ഇദ്ദേഹത്തെ ആയിരുന്നു. സമ്മേളനത്തിലെ അധ്യക്ഷനായതും ഇദ്ദേഹമാണ്.. ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് സംഘാടകസമിതിക്ക് വേണ്ടി ചുവന്ന ഷാള്‍ അണിയിച്ചതും സബാഹായിരുന്നു.

Sharing is caring!