രശ്മി എഴുപത്തിയൊമ്പതാം രാജ്യാന്തര ചലച്ചിത്രോത്സത്തിന് തുടക്കമായി

മലപ്പുറം: സിനിമ വിനോദോപാധി മാത്രമല്ല; സമൂഹത്തെ നന്മയിലേക്കു നയിക്കാനുള്ള കലാസൃഷ്ടി കൂടിയാകണമെന്നും, മനുഷ്യനിൽ മാറ്റമുണ്ടാക്കാൻ കലയ്ക്കും സാഹിത്യത്തിന് കഴിയണമെന്നും നടനും കേരള ചലച്ചിത്ര അക്കാദമി ഉപാദ്ധ്യക്ഷനുമായ പ്രേം കുമാർ പ്രസ്താവിച്ചു. രശ്മി എഴുപത്തിയൊമ്പതാം രാജ്യാന്തര ചലച്ചിത്രോത്സവം ജ്യോതിപ്രകാശ് നഗരിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രശ്മി പ്രസിഡന്‍റ് മണമ്പൂര്‍ രാജന്‍ ബാബു ആദ്ധ്യക്ഷ്യം വഹിച്ചു. ചലച്ചിത്രോത്സവപ്പതിപ്പ് പ്രകാശനവും, ജ്യോതി പ്രകാശ് ചിത്ര സമർപ്പണവും പ്രശസ്ത ഇറ്റാലിയൻ ചിത്രകാരൻ മാക്സിമോ ഫെലൂക്ക നിർവ്വഹിച്ചു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
ജ്യോതി പ്രകാശ്, കാപ്പില്‍ വിജയന്‍, സുരേഷ് ചാലിയത്ത്, പി ജി സ്റ്റാന്‍ലി എന്നിവരെ അനുസ്മരിച്ചുകൊണ്ട് യഥാക്രമം ഫെസ്റ്റിവല്‍ കോ- ഓര്‍ഡിനേറ്റര്‍മാരായ ഡോ. എസ് ഗോപു, എ. ശ്രീധരന്‍, ബാബു ഷണ്‍മുഖദാസ്, രശ്മി ട്രഷറര്‍ വി എം സുരേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. മലപ്പുറം നഗരസഭാദ്ധ്യക്ഷ്യന്‍ മുജീബ് കാടേരി ഉദ്ഘാടകന് ആദരഫലകം സമ്മാനിച്ചു. ചലച്ചിത്ര അക്കാദമി റീജിയണല്‍ കോ- ഓര്‍ഡിനേറ്റര്‍ നവീന സുഭാഷ്, പാലൊളി അബ്ദുറഹിമാന്‍, ഗീത ടീച്ചർ, അനില്‍ കെ കുറുപ്പന്‍, ഹനീഫ് രാജാജി സംസാരിച്ചു. കെ ശ്യാമയുടെ ഒ എന്‍ വി കവിതാലാപനത്തോടെയാണ് പരിപാടി ആരംഭിച്ചത്.
RECENT NEWS

ഐ എസ് എല്‍ ജേതാവ് ആഷിഖ് കുരുണിയന് മലപ്പുറം നഗരസഭയുടെ ആദരവ്
മലപ്പുറം: ഇന്ത്യന്‍ ഫുട്ബോള്‍ ടീം താരമായ ആഷിഖ് കുരുണിയന് മലപ്പുറം നഗരസഭയുടെ ആദരം. ഐ എസ് എല്‍ ടൂര്‍ണമെന്റില്‍ ജേതാക്കളായ മോഹന്‍ ബഗാനു വേണ്ടി കളിച്ച മലപ്പുറത്തിന്റെ സ്വന്തം താരത്തിന് നഗരസഭ കൗണ്‍സില്‍ സ്വീകരണം നല്കി ഫുട്ബോള്‍ രംഗത്ത് [...]