മുസ്ലിം ലീ​ഗ് മലപ്പുറം ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറിയായി വീണ്ടും പി അബ്ദുൽ ഹമീദ് മാസ്റ്റർ

മുസ്ലിം ലീ​ഗ് മലപ്പുറം ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറിയായി വീണ്ടും പി അബ്ദുൽ ഹമീദ് മാസ്റ്റർ

മലപ്പുറം: മുസ്ലിം ലീ​ഗ് പുതിയ മലപ്പുറം ജില്ലാ കമ്മിറ്റിയെ പ്രഖ്യാപിച്ചു. ഒട്ടേറെ കൂടിയാലോചനകൾക്ക് ശേഷം ജനറൽ സെക്രട്ടറയിയായി വീണ്ടും പി അബ്ദുൽ ഹമീദ് മാസ്റ്ററെ തന്നെ നിയോ​ഗികിക്കാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു. ബൈത്തുറഹ്മ അടക്കം ഒട്ടേറെ വിജയകരമായ പദ്ധതികൾ നടപ്പാക്കി പാർട്ടിയെ മുന്നിൽ നിന്നും നയിച്ച നേതാവാണ് പി അബ്ദുൽ ഹമീദ്. നിലവിൽ വള്ളിക്കുന്ന് നിയോജക മണ്ഡലം എം എൽ എയാണ്. പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലാണ് പുതിയ കമ്മിറ്റി നിലവിൽ വന്നത്.

ട്രഷററായി അഷ്റഫ് കോക്കൂറിനേയും നിയമിച്ചു.

വൈസ് പ്രസിഡൻ്റുമാർ:
1. ഇസ്മയിൽ മുത്തേടം
2. എം.കെ.ബാവ
3. എം.എ.ഖാദർ
4. ഉമ്മർ അറക്കൽ
5. സൈതലവി മാസ്റ്റർ
6. കുഞ്ഞാപ്പു ഹാജി
7. പി.എസ്.എച്ച്.തങ്ങൾ
സെക്രട്ടറിമാർ:
1. നൗഷാദ് മണ്ണിശ്ശേരി
2. കെ.എം.ഗഫൂർ
3. അൻവർ മുള്ളമ്പാറ
4. പി.എം.എ.സമീർ
5. എ.പി.ഉണ്ണികൃഷ്ണൻ
6. അഡ്വ: പി.പി.ആരിഫ്.

Sharing is caring!