ഹക്കീം ഫൈസി ആദ്യശ്ശേരി സി ഐ സി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു
മലപ്പുറം: സമസ്ത-ഹക്കീം ഫൈസി പോരിന് താല്‍ക്കാലിക വിരാമമിട്ട് ഹക്കീം ഫൈസി ആദ്യശ്ശേരി കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളജസ് (സി.ഐ.സി) ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്ക് രാജിക്കത്ത് നല്‍കി.
സമസ്തയുടെ വിദ്യാര്‍ഥി-യുവജന സംഘടനകളുടെ പ്രതിഷേധത്തിനൊടുവിലാണ് ഹക്കീം ഫൈസിയുടെ രാജി. നേരത്തെ ആദര്‍ശ വ്യതിചലനം ആരോപിച്ച് സമസ്തയില്‍ നിന്നും ഇദ്ദേഹത്തെ പുറത്താക്കിയിരുന്നു.
ലണ്ടന്‍ കോര്‍പ്പറേഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രഹ്ന അമീര്‍ പാണക്കാട് തങ്ങളെ സന്ദര്‍ശിച്ചസമസ്തയില്‍ നിന്നും പുറത്തായതിന് ശേഷവും വാഫി-വഫിയ്യ സ്ഥാപനങ്ങളുമായി ഹക്കീം ഫൈസി സജീവമായിരുന്നു. മുസ്ലിം ലീഗ് നേതൃത്വവുമായും അദ്ദേഹം അടുത്ത ബന്ധം പുലര്‍ത്തി. ഇത് സമസ്തയ്ക്കിടയില്‍ കടുത്ത എതിര്‍പ്പിന് ഇടയാക്കിയിരുന്നു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
അതിനിടെ എസ് വൈ എസ്-എസ് കെ എസ് എസ് എഫ് നേതൃത്വങ്ങള്‍ ഹക്കീം ഫൈസിയുമായി സമസ്ത നേതാക്കള്‍ വേദി പങ്കിടുന്നത് വിലക്കിയിരുന്നു. എന്നാല്‍ ഇത് ലംഘിച്ച് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഇദ്ദേഹവുമായി വേദി പങ്കിട്ടിരുന്നു. ഇത് വിവാദമായതിനെ തുടര്‍ന്ന് ഫൈസി എത്തുന്നതിനെ കുറിച്ച് അറിയാതെ ആണ് തങ്ങള്‍ പരിപാടിക്കെത്തിയതെന്നായിരുന്നു വിശദീകരണം.
RECENT NEWS
വിവാഹാഭ്യർഥന നിരസിച്ച യുവതിയെ മലപ്പുറം നഗരമധ്യത്തിൽ കുത്തി പരിക്കേൽപിച്ചു യുവാവ്
മലപ്പുറം: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇന്ന് രാവിലെ 9.15ന് മലപ്പുറം പെന്ഷന് ഭവന് റോഡിലാണ് ആക്രമണം നടന്നത്. സംഭവ ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതിയായ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി 25കാരനായ അശ്വിനായി [...]




