ഹൈസ്കൂൾ വിദ്യാർഥികൾക്ക് ടേബിൾ ടെന്നീസ് പരിശീലനം, വേറിട്ട പദ്ധതിയുമായി മലപ്പുറം ന​ഗരസഭ

ഹൈസ്കൂൾ വിദ്യാർഥികൾക്ക് ടേബിൾ ടെന്നീസ് പരിശീലനം, വേറിട്ട പദ്ധതിയുമായി മലപ്പുറം ന​ഗരസഭ

മലപ്പുറം: നഗരസഭ പരിധിയിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി സൗജന്യ ടേബിൾ ടെന്നീസ് പരിശീലന പദ്ധതി ആരംഭിച്ച് മലപ്പുറം ന​ഗരസഭ. നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തുന്ന പരിശീലന പദ്ധതി മുഖാന്തരം സംസ്ഥാനതലത്തിലും ദേശീയതലത്തിലും ഉൾപ്പെടെയുള്ള മത്സരങ്ങളിൽ പങ്കെടുക്കാവുന്ന തരത്തിൽ വിദ്യാർത്ഥികളെ പ്രാപ്തമാക്കുകയാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. പരിശീലനത്തിൽ പങ്കെടുക്കുന്ന മുഴുവൻ വിദ്യാർഥികളുടെയും പരിശീലന ഫീസും മറ്റു സൗകര്യങ്ങളും നഗരസഭയാണ് വഹിക്കുന്നത്

വിദ്യാഎസ് ടി യു മലപ്പുറം മണ്ഡലം പ്രസിഡന്റ് സി എച്ച് യൂസഫ് അന്തരിച്ചു, വിട പറഞ്ഞത് ലീ​ഗ് വേദികളിലെ നിറസാനിധ്യംർത്ഥികൾക്ക് വേണ്ടി നിരവധി പദ്ധതികൾ ഇതിനകം മലപ്പുറത്ത് തുടക്കം കുറിച്ചിരുന്നു. വിദ്യാർത്ഥികൾക്ക് കളരി പരിശീലനം, സ്കൂൾ കുട്ടികൾക്ക് നീന്തൽ പരിശീലനം, സാംസ്കാരിക മേഖലയിൽ കുട്ടികളെ വളർത്തുന്നതിന് വേണ്ടി ഒപ്പന പരിശീലനം,കർണാട്ടിക് സംഗീത പരിശീലനം, എൽഎസ്എസ്, യു എസ് എസ് പരീക്ഷയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ പരിശീലനം, കേന്ദ്ര സർവകലാശാല പ്രവേശന പരീക്ഷ പരിശീലനം, തുടങ്ങി വിദ്യാർത്ഥികളുടെ ഭാവിക്കായ് നിരവധി പരിശീല പദ്ധതികളാണ് മലപ്പുറത്ത് വിജയകരമായി രീതിയിൽ ഇതിനകം തന്നെ നടപ്പിലാക്കി വരുന്നത്.
ആധാര്‍- വോട്ടര്‍ പട്ടിക ബന്ധിപ്പിക്കല്‍ വേ​ഗത്തിലാക്കാൻ ജനങ്ങളുടെ സഹകരണം തേടി മലപ്പുറം കലക്ടർ
മലപ്പുറം നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗവൺമെൻറ് ബോയ്സ് ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് നൽകുന്ന സൗജന്യ ടേബിൾ ടെന്നീസ് പരിശീലന പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ മുജീബ് കാടേരി നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. കെ. അബ്ദുൽ ഹക്കീം അധ്യക്ഷത വഹിച്ചു.സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർമാന്മാരായ സിദ്ദീഖ് നൂറേങ്ങൽ, മറിയുമ്മ ഷെരീഫ് കോണോത്തൊടി, നഗരസഭ കൗൺസിലർ സി.സുരേഷ് മാസ്റ്റർ, സി.കെ.സഹീർ, പ്രിൻസിപ്പൽ കെ. കൃഷ്ണദാസ്, ഹെഡ്മാസ്റ്റർ ടി മുഹമ്മദ് അഷ്റഫ്, പി.ടി.എ വൈസ് പ്രസിഡണ്ട് പി. എം. ഫസൽ, ഉസ്മാൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!