മഞ്ചേരി പ്രസ് ക്ലബും യുനിറ്റി വനിത കോളജിലെ മീഡിയ ക്ലബും സംയുക്തമായി മാധ്യമ സെമിനാർ സംഘടിപ്പിച്ചു

മഞ്ചേരി പ്രസ് ക്ലബും യുനിറ്റി വനിത കോളജിലെ മീഡിയ ക്ലബും സംയുക്തമായി മാധ്യമ സെമിനാർ സംഘടിപ്പിച്ചു

മഞ്ചേരി: അസത്യത്തിൻറെ പ്രചാരകരായി ചില മാധ്യമങ്ങൾ മാറുന്നുവെന്ന് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ. മഞ്ചേരി പ്രസ് ക്ലബും യുനിറ്റി വനിത കോളജിലെ മീഡിയ ക്ലബും സംഘടിപ്പിച്ച ‘മാധ്യമ രംഗത്തെ’ മാറുന്ന പ്രവണതകൾ’ സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് ബ്രേക്കിങ്ങുകളുടെ കാലമാണ്. ഈ ബ്രേക്കിങ്ങും സത്യവും തമ്മിൽ പലപ്പോഴും ബന്ധമുണ്ടാകാറില്ലെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങൾ ചോദ്യം ചെയ്യുന്നതിന് പകരം കീഴടങ്ങുകയാണ്. അല്ലെങ്കിൽ അവർക്ക് നിൽക്കാൻ കഴിയില്ല. മാധ്യമങ്ങളെ കോർപ്പറേറ്റുകൾ വിഴുങ്ങുന്ന സ്ഥിതിയാണ്. എൻ.ഡി.ടി.വി ഇതിന് ഉദാഹരമാണ്. സത്യം വിളിച്ചു പറയാൻ മാധ്യമങ്ങൾ തയ്യാറാകണമെന്നും ആർക്ക് മുന്നിലും മുട്ടുമടക്കാൻ പാടില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. അഡ്വ.യു.എ.ലത്തീഫ്.എം.എൽ.എ അധ്യക്ഷത വഹിച്ചു. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ മുഖ്യപ്രഭാഷണം നടത്തി.

നഗരസഭാധ്യക്ഷ വി.എം. സുബൈദ, ഉപാധ്യക്ഷൻ വി. ഫിറോസ്, കോളജ് പ്രിൻസിപ്പൽ ഡോ. മുഹമ്മദ് ബഷീർ ഉമ്മത്തൂർ, കെ.എം.എ. ഷുക്കൂർ, അലി മൻസൂർ, പോപ്പീസ് ബേബി കെയർ എം ഡി ഷാജു തോമസ്, ജില്ല ഇൻഫർമേഷൻ ഓഫിസർ കെ.റഷീദ് ബാബു, കോളജ് മാനേജർ ഒ. അബ്ദുൽ അലി, നിർമ്മാൺ മുഹമ്മദലി, ഡോ. എ.കെ. ഷാഹിന മോൾ, സി.ജെ. ടെന്നിസൺ, എ.മുഹമ്മദലി, സി.ജമാൽ, സ്റ്റാഫ് സെക്രട്ടറി സി.ജസീന, നോൺ ടീച്ചിങ് സ്റ്റാഫ് സെക്രട്ടറി ആദം താനാരി, കോഓഡിനേറ്റർ എം. ഷബീർ മോൻ, യു.യു.സി വഹീദ ജബിൻ, കണ്ണിയൻ മുഹമ്മദലി, എന്നിവർ സംസാരിച്ചു.
ഹൈക്കോടതിക്ക് മുന്നിൽ മുട്ടുമടക്കി പി വി അൻവർ, അനധികൃതമായി നിർമിച്ച തടയണ പൊളിച്ച് തുടങ്ങി
മാതൃഭൂമി ന്യൂസ് ഡെപ്യൂട്ടി എഡിറ്റർ അഭിലാഷ് മോഹൻ, മുൻ മാധ്യമ പ്രവർത്തകരായ ഡോ. അഷ്റഫ് വാളൂർ, സന്തോഷ് ക്രിസ്റ്റി എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. പഴയകാല മാധ്യമപ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു. വിവിധ സെഷനുകളിലായി ഡോ. പി. ജ്യോതി, എം. ശശികുമാർ, സാലി മേലാക്കം, പി.കെ. ഫൈസൽ, ബഷീർ ഹുസൈൻ തങ്ങൾ, ബഷീർ, കല്ലായി, എൻ.സി. ഷെരീഫ്, പി.ടി.എ വൈസ് പ്രസിഡൻറ് വി.എം. മുസ്തഫ, അജ്മൽ അബൂബക്കർ, ടി. പ്രവീൺ എന്നിവർ സംസാരിച്ചു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!