വേങ്ങരയിൽ ഭർത്താവിനെ കൊന്ന കേസിലെ പ്രതി ചാടിപ്പോയി, മണിക്കൂറുകൾക്കം പിടിയിലായി

വേങ്ങരയിൽ ഭർത്താവിനെ കൊന്ന കേസിലെ പ്രതി ചാടിപ്പോയി, മണിക്കൂറുകൾക്കം പിടിയിലായി

വേങ്ങര: ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ യുവതി കുതിരവട്ടം മാനസിക ആരോ​ഗ്യ കേന്ദ്രത്തിൽ നിന്നും ചാടിപ്പോയി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവരെ വേങ്ങരയിൽ നിന്നും കണ്ടെത്തി. ബിഹാർ സ്വദേശിനിയും ഭർത്താവ് സർജിത് പസ്വാന്റെ കൊലപാതകത്തിൽ മുഖ്യപ്രതിയുമായ പൂനം ദേവിയാണ് രക്ഷപ്പെട്ടത്. കുട്ടിയെ കാണാൻ പോകുന്നുവെന്ന് മാനസികാരോ​ഗ്യ കേന്ദ്രത്തിലെ അന്തേവാസികളോട് പറഞ്ഞ വിവരം വെച്ച് അന്വേഷിച്ചാണ് ഏതാനും മണിക്കൂറുകൾക്കകം ഇവരെ കണ്ടെത്തിയത്.
മലപ്പുറത്തെ പതിമൂന്ന് വയസുകാരിയുടെ ആത്മഹത്യ, പ്രതി മുഹമ്മദ് റഫീഖ് അറസ്റ്റിൽ
ഇന്നലെയാണ് ഇവരെ ആശുപത്രിയിലെ ഫോറൻസിക് വാർഡിൽ പ്രവേശിപ്പിച്ചത്. ശുചിമുറിയുടെ ​ഗ്രിൽ ഇളക്കിയാണ് രക്ഷപ്പെട്ടത്. കാമുകനൊപ്പം കഴിയാൻ ഭർത്താവിനെ സാരി കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയ ശേഷം വയറുവേദന മൂലം മരിച്ചുവെന്നാണ് ഇവർ നാട്ടുകാരോട് പറഞ്ഞത്. തിരൂരങ്ങാടി ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ പസ്വാന്റെ മുഖത്തും, നെറ്റിയിലും, കഴുത്തിലും പരുക്ക് കണ്ടിരുന്നു. കുരുക്ക് മുറുകിയ രീതിയിൽ കഴുത്തിനെ എല്ലിന് പൊട്ടലും സംഭവിച്ചിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പൂനം ദേവി കുറ്റം സമ്മതിക്കുകയായിരുന്നു.
വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
ഭർത്താവ് കാമുകനുമായുള്ള ബന്ധം ചോദ്യം ചെയ്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

Sharing is caring!