തിരുന്നാവായയില്‍ ഇനി മാമാങ്കാത്തിന്റെ നാളുകള്‍

തിരുന്നാവായയില്‍ ഇനി മാമാങ്കാത്തിന്റെ നാളുകള്‍

തിരുനാവായ: മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഈ വര്‍ഷത്തെ മാമാങ്ക മഹോത്സവത്തിന് വിളമ്പരമായി മാഘ മാസത്തിലെ മകം നാളില്‍ തിരുനാവായ നിളാ തീരത്ത ഭദ്ര ദീപം തെളിഞ്ഞു.

ഏപ്രില്‍ അവസാന വാരം നടക്കുന്ന അന്താരാഷ്ട്ര വ്യാപാര മേള, സംസ്ഥാന തല കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പ് ചരിത്ര സെമിനാര്‍, സാംസ്‌കാരിക സമ്മേളനം പൈതൃക സ്മാരക സംരക്ഷണം തുടങ്ങിയ വിവിധ പരിപാടികളോട് കൂടിയ വിപുലമായ മാമാങ്ക മഹോത്സവത്തിനാണ് ഇന്നലെ വിളംബരം കുറിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം. കെ. റഫീഖയുടെ സാന്നിധ്യത്തില്‍ തിരുനാവായ നവാമുകുന്ദാ ക്ഷേത്രം മാനേജര്‍ പരമേശ്വരന്‍, പ്രമുഖ ഗാന്ധിയന്‍ സി. ഹരിദാസ് എക്‌സ് എം. പി എന്നിവര്‍ ചേര്‍ന്ന് ഭദ്ര ദീപം കൊളുത്തി. പൊന്നാനി നെയ്തെല്ലൂര്‍ ബിസ്മില്ല കളരി സംഘത്തിലെ കളരിയാഭ്യാസികളുടെ അങ്ക ച്ചുവടുകള്‍ക്കൊപ്പം ജനപ്രതിനിധികളും സാംസ്‌കാരിക പ്രവര്‍ത്തകരും പരിപാടിക്ക് സാക്ഷികളായി. തിരുനാവായ ഗ്രാമ പഞ്ചായത്തിന്റെയും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെയും സഹകരണത്തോടെയാണ് ജില്ലാ പഞ്ചായത്ത് നേരിട്ട് ഈ വര്‍ഷത്തെ മാമാങ്ക മഹോത്സവം ഏറ്റെടുക്കുന്നത്.
വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
മാമാങ്ക മഹോത്സവം ദേശീയ പൈതൃകോല്‍സവ കലണ്ടറില്‍ ഉള്‍പ്പെടുത്തുന്നതിനും വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനും ഒപ്പം മാമാങ്ക സ്മാരകങ്ങള്‍ സംരക്ഷിക്കുന്നതിനും ലക്ഷ്യമിടുന്നതാണ് മഹോത്സവം. ഇന്ത്യയുടെ പൗരാണിക ചരിത്രത്തില്‍ ഏറെ ശ്രദ്ധേയമായ മാമാങ്കം മത സൗഹര്‍ദ്ധത്തിന് പേര് കേട്ട ഉത്സവം കൂടിയായിരുന്നു.
മാളികപ്പുറം സിനിമയുടെ വിജയാഘോഷം മലപ്പുറത്തും
ദീപം തെളിച്ച ശേഷം മാമാങ്ക സ്മരണകള്‍ ഉറങ്ങുന്ന തിരുനാവായ കടവിലെ കൂരിയാല്‍ തറയോട് ചേര്‍ന്ന ദേവസ്വം ഗ്രൗണ്ടില്‍ നടന്ന സാംസ്‌കാരിക സദസ്സില്‍ മാമാങ്ക മഹോത്സവത്തിയുള്ള വിപുലമായ പ്രാദേശിക സ്വാഗത സംഘം രൂപീകരിച്ചു. യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കൊട്ടാരത്ത് സുഹറാബിയുടെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം. കെ. റഫീഖ ഉത്ഘാടനം ചെയ്തു. സി. ഹരിദാസ് എക്‌സ്. എം.പി. മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഫൈസല്‍ എടശ്ശേരി, ബഷീര്‍ രണ്ടത്താണി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുന്നത്ത് മുസ്തഫ, സ്ഥിരം സമിതി അധ്യക്ഷന്മാരായ ആയപ്പള്ളി നാസര്‍, സീനത്ത് ജമാല്‍, മാമ്പറ്റ ദേവയാനി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആനി ഗോഡ്‌ലീഫ്, ടി. വി. റംഷീദ ടീച്ചര്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഹാരിസ് പറമ്പില്‍, പള്ളത്ത് മുസ്തഫ, ഫഖ്റുദ്ധീന്‍ പല്ലാര്‍, വിവിധ സംഘടനാ പ്രതിനിധികളായ കോട്ടയില്‍ അലവി, പിലാക്കല്‍ മുഹമ്മദ്, മുളക്കല്‍ മുഹമ്മദലി, ചിറക്കല്‍ ഉമ്മര്‍, കൊട്ടാരത്ത് നാസര്‍, പള്ളത്ത് ലത്തീഫ്,
കെ. പി. അലവി കമറുദ്ധീന്‍ പരപ്പില്‍, പി. അബ്ദുല്‍ നാസര്‍, കായക്കല്‍ അലി മാസ്റ്റര്‍, ടി. വേലായുധന്‍, ടി. വി. ജലീല്‍, എം. കെ. സതീഷ് ബാബു, ബിന്ദു ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പരിപാടിക്ക് ഇ. ടി. മുഹമ്മദ് ബഷീര്‍ എം. പി. മുഖ്യ രക്ഷധികാരിയായും കുറുക്കോളി മൊയ്തീന്‍ എം. എല്‍. എ, ജില്ലാ കളക്ടര്‍ പ്രേം കുമാര്‍ ഐ. എ. എസ് എന്നിവര്‍ രക്ഷാധികാരികളായും വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം. കെ. റഫീഖ ചെയര്മാനും വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം, തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യു. സൈനുദ്ധീന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കൊട്ടാരത്ത് സുഹറാബി എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരായും ഫൈസല്‍ എടശ്ശേരി കണ്‍വീനറും ഡി. ടി. പി. സി. സെക്രട്ടറി വിപിന്‍ ജോയിന്റ് കണ്‍വീനര്‍ ആയും ജില്ലാ പഞ്ചായത്ത് സെക്രട്ടറി നാലകത്ത് റഷീദ് ട്രെഷററുമായാണ് കമ്മിറ്റി.

Sharing is caring!