മണ്ണ് വാരിത്തിന്നുന്നതിനിടെ കല്ല് തൊണ്ടയിൽ കുടുങ്ങി ചങ്ങരംകുളത്ത് ഒരു വയസ്സുകാരൻ മരിച്ചു
ചങ്ങരംകുളം: മണ്ണ് വാരിത്തിന്ന് കല്ല് തൊണ്ടയിൽ കുടുങ്ങി ഒരു വയസ്സുകാരൻ മരിച്ചു. പള്ളിക്കര തെക്കുമുറി കൊയ്യാംകോട്ടിൽ മഹ്‌റൂഫിന്റെ മകൻ അസ്‌ലം നൂഹ്(ഒരുവയസ്സ്) ആണ് മരണപ്പെട്ടത്.
ഞായറാഴ്ച കാലത്ത് വീട്ടു മുറ്റത്ത് നിന്നും അബദ്ധത്തിൽ മണ്ണ് വാരി തിന്നുകയായിരുന്നു.ഉടൻ തന്നെ ചങ്ങരംകുളത്തെയും തുടർന്ന് കോട്ടക്കലിലെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിച്ചു. ഖബറടക്കം നാളെ കാലത്ത് എട്ടിന് പള്ളിക്കര ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ. മാതാവ് : റുമാന. സഹോദരി : ഹെസ മറിയം.
ആരോഗ്യം ആനന്ദം – `വൈബ് ഫോർ വെൽനെസ്, ഹെൽത്തി ലൈഫ്’ ക്യാംപയിന് ജില്ലയിൽ സ്വീകരണം നൽകി
RECENT NEWS
വിവാഹാഭ്യർഥന നിരസിച്ച യുവതിയെ മലപ്പുറം നഗരമധ്യത്തിൽ കുത്തി പരിക്കേൽപിച്ചു യുവാവ്
മലപ്പുറം: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇന്ന് രാവിലെ 9.15ന് മലപ്പുറം പെന്ഷന് ഭവന് റോഡിലാണ് ആക്രമണം നടന്നത്. സംഭവ ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതിയായ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി 25കാരനായ അശ്വിനായി [...]




