സ്ത്രീത്വത്തെ അപമാനിച്ച സി പി എം തെന്നല പഞ്ചായത്ത് മെംബറെ പുറത്താക്കണം- എ പി അനിൽകുമാർ
മലപ്പുറം: തെന്നല പഞ്ചായത്തിലെ സിപിഎം ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയും പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പട്ടെ വ്യക്തിയുമായ സെയ്തലവി മജീദിന്റെ വിദ്വേഷ പ്രസംഗം സ്ത്രീ വിരുദ്ധവും അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമാണെന്ന് കെപിസിസി വർക്കിംഗ് പ്രസിഡൻറ് എ പി അനിൽകുമാർ എംഎൽഎ. പെൻഷൻ വാങ്ങുന്നവരെ അപമാനിച്ചുള്ള എം.എം. മണിയുടെ വാക്കുകൾ കേരളം കേട്ടതാണ്. മുഖ്യമന്ത്രിയുടെ നാട്ടിലെ അക്രമം കേരളം കണ്ടതാണ്. ഓർക്കാൻ പോലും ഇഷ്ടപ്പെടാത്ത പരാജയം സി പി എമ്മിന്റെ സമനില തെറ്റിച്ചിരിക്കുകയാണ് നാഴികയ്ക്ക് നൂറു വട്ടം സ്ത്രീ സുരക്ഷയെക്കുറിച്ച് പറയുന്ന സി പി എം ന്റെ നയമാണോ ബ്രാഞ്ച് സെക്രട്ടറിയിലൂടെ പുറത്തുവന്നതെന്ന് സിപിഎം വ്യക്തമാക്കണമെന്ന് എപി അനിൽ കുമാർ ആവശ്യപ്പെട്ടു.
സ്ത്രീകളുടെ മാനവും സ്ത്രീ സുരക്ഷയുമൊക്കെ തെരഞ്ഞെടുപ്പുകാല പ്രത്യേക ഓഫറുകളാണെന്ന് അവർ പലവട്ടം തെളിയിച്ചിട്ടുണ്ട്.
ചരിത്രം ആവർത്തിക്കപ്പെടുന്നു. സ്ത്രീത്വത്തെ അപമാനിച്ച, നികൃഷ്ടമായ പരാമർശം നടത്തിയ സിപിഎം നേതാവിനെതിരേ ക്രിമിനൽ കേസെടുത്ത് അറസ്റ്റു ചെയ്യണം. പാർട്ടിയിൽ നിന്ന് പുറത്താക്കാൻ സി പി എം തയ്യാറാകണമെന്നും എ പി അനിൽകുമാർ പറഞ്ഞു.
RECENT NEWS
വിവാഹാഭ്യർഥന നിരസിച്ച യുവതിയെ മലപ്പുറം നഗരമധ്യത്തിൽ കുത്തി പരിക്കേൽപിച്ചു യുവാവ്
മലപ്പുറം: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇന്ന് രാവിലെ 9.15ന് മലപ്പുറം പെന്ഷന് ഭവന് റോഡിലാണ് ആക്രമണം നടന്നത്. സംഭവ ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതിയായ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി 25കാരനായ അശ്വിനായി [...]




