തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മലപ്പുറത്തെ പ്രകടനം മെച്ചപ്പെടുത്തി ബി ജെ പി

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മലപ്പുറത്തെ പ്രകടനം മെച്ചപ്പെടുത്തി ബി ജെ പി

മലപ്പുറം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിൽ 33 സീറ്റ് നേടി ബിജെപി നില മെച്ചപ്പെടുത്തി. കഴിഞ്ഞ തവണ 31സീറ്റിലാണ് ബി ജെ പി സ്ഥാനാർത്ഥികൾ ജയിച്ചത്.

മലപ്പുറം വെസ്റ്റ് ജില്ലയിൽ 25 ഉം, സെൻട്രൽ ജില്ലയിൽ 5 ഉം, ഈസ്റ്റ് ജില്ലയിൽ 3 സീറ്റുമാണ് ലഭിച്ചത്. കഴിഞ്ഞ തവണത്തെ ചില സീറ്റുകൾ നഷ്ടമായെങ്കിലും വള്ളിക്കുന്ന്, ചുങ്കത്തറ പഞ്ചായത്തുകളിൽ അക്കൗണ്ട് തുറക്കാനായതും, മഞ്ചേരി നഗരസഭയിൽ കഴിഞ്ഞ തവണ നഷ്ടപ്പെട്ട മേലാക്കം ഡിവിഷൻ തിരിച്ചുപിടിക്കാനായതും വലിയ നേട്ടമായി. വാഴയൂർ പഞ്ചായത്തിൽ 7 വോട്ടിനും സീറ്റുകൾ നഷ്ടമായി.

യു ഡി എഫ് വിജയാഹ്ലാദത്തിനിടെ പടക്കത്തിന് തീപിടിച്ചു; പ്രവർത്തകന് ദാരുണാന്ത്യം

 

Sharing is caring!