മലപ്പുറം ജില്ലാ പഞ്ചായത്തിൽ യു ഡി എഫിന് സമ്പൂർണ വിജയം, എൽ ഡി എഫിന് സീറ്റില്ല
മലപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്തിൽ ഐക്യജനാധിപത്യ മുന്നണി (യുഡിഎഫ്) സമ്പൂർണ വിജയം സ്വന്തമാക്കി. ആകെ 33 സീറ്റുകളും നേടി യുഡിഎഫ് ചരിത്ര നേട്ടം കൈവരിച്ചപ്പോൾ, സി.പി.എം നേതൃത്വത്തിലുള്ള ഇടതുമുന്നണിക്ക് (എൽഡിഎഫ്) ജില്ലയിൽ കനത്ത തിരിച്ചടിയാണ് നേരിട്ടത്. 2020ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ 32 സീറ്റുകളിൽ 27 എണ്ണം യുഡിഎഫ് നേടിയിരുന്നു. അന്ന് എൽഡിഎഫ് അഞ്ച് സീറ്റുകൾ നേടിയതിൽ നാല് സി.പി.എംനും ഒന്ന് സി.പി.ഐക്കും ആയിരുന്നു. ഈ തിരഞ്ഞെടുപ്പിൽ, ഇടതുമുന്നണി മുമ്പ് കൈവശം വെച്ചിരുന്ന അഞ്ചു സീറ്റുകളും യുഡിഎഫ് തിരിച്ചുപിടിച്ചു.
മുന്‍ തിരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന് ശക്തമായ സ്വാധീനം ഉണ്ടായിരുന്ന എടപ്പാള്‍–പൊന്നാനി മേഖലയിലെ ഡിവിഷനുകളിലും ഇത്തവണ യുഡിഎഫ് ആധിപത്യം ഉറപ്പിച്ചു. എടപ്പാള്‍, ചങ്ങരംകുളം, മാറഞ്ചേരി, മംഗലം എന്നീ ഡിവിഷനുകളോടൊപ്പം വഴിക്കടവ് ഡിവിഷനും യുഡിഎഫ് സ്വന്തമാക്കി.
ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം രേഖപ്പെടുത്തിയത് മാറഞ്ചേരിയിലായിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സുലൈഖ റസാഖ് 577 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഇവിടെ വിജയം നേടിയത്. മൊത്തത്തില്‍, ശക്തമായ യുഡിഎഫ് തരംഗത്തില്‍ എല്‍ഡിഎഫ് പൂര്‍ണമായും പിന്നാക്കം പോയി.
വോട്ടെണ്ണല്‍ ആരംഭിച്ച ഘട്ടം മുതല്‍ തന്നെ ജില്ലയിലെ ഭൂരിഭാഗം ഡിവിഷനുകളിലും യുഡിഎഫ് മുന്നേറ്റം നിലനിര്‍ത്തിയിരുന്നു. ചങ്ങരംകുളം ഡിവിഷനില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി അഷ്ഹര്‍ പെരുമുക്കു ആദ്യം സി.പി.എം സ്ഥാനാര്‍ഥി കെ.വി. ഷഫീറിനോട് പിന്നിലായതോടെ ചെറിയ ആശങ്ക ഉണ്ടായി. എന്നാല്‍ അധികം വൈകാതെ യുഡിഎഫ് സ്ഥാനാര്‍ഥി മുന്നിലെത്തി വിജയം ഉറപ്പിച്ചു.
മെലാറ്റൂര്‍ ഡിവിഷന്‍ അംഗവും കോണ്‍ഗ്രസ് നേതാവുമായ കെ.ടി. അജ്മല്‍ പ്രതികരിച്ചത്, മലപ്പുറത്തെ ജനങ്ങള്‍ എന്നും യുഡിഎഫിനോടുള്ള തങ്ങളുടെ രാഷ്ട്രീയ നിലപാട് വ്യക്തമായി പ്രകടിപ്പിച്ചിട്ടുണ്ടെന്നും, ഈ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടായ നിരാശ ജനങ്ങളെ അവർക്ക് എതിരാക്കിയിരുന്നു. ശബരിമല സ്വര്‍ണക്കടത്ത് വിവാദം ഉള്‍പ്പെടെയുള്ള വിഷയങ്ങളും സര്‍ക്കാരിന്റെ ഭരണപരാജയങ്ങളും പ്രധാന പ്രചാരണ വിഷയങ്ങളായിരുന്നുവെന്നും, ജനങ്ങള്‍ യുഡിഎഫിനെ വിശ്വസിച്ച് ചരിത്രവിജയം സമ്മാനിച്ചതായും അദ്ദേഹം പറഞ്ഞു.
മലപ്പുറമല്ല, കേരളം തന്നെ തൂത്തുവാരി: എ പി അനില്‍ കുമാര്‍ എംഎല്‍എ
ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍, ബ്ലോക്ക് പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍ എന്നിവയിലും യുഡിഎഫ് ശക്തമായ പ്രകടനമാണ് കാഴ്ചവെച്ചത്. 2020ലെ തിരഞ്ഞെടുപ്പില്‍ 73 ആയിരുന്ന ഗ്രാമപഞ്ചായത്ത് എണ്ണം 2025ല്‍ 87 ആയി ഉയര്‍ത്താന്‍ യുഡിഎഫിന് സാധിച്ചു. എടപ്പാളിലും പുലാമന്തോളിലും സീറ്റുകള്‍ സമനിലയിലായതിനാല്‍ അവിടെയും വിജയം പ്രതീക്ഷിക്കാവുന്ന നിലയിലാണ്. 15 ബ്ലോക്ക് പഞ്ചായത്തുകളില്‍ 14 എണ്ണത്തിലും യുഡിഎഫ് വിജയം നേടി.
മുനിസിപ്പല്‍ മേഖലയില്‍ എല്‍ഡിഎഫിന് നിലനിര്‍ത്താന്‍ കഴിഞ്ഞത് പൊന്നാനി മുനിസിപ്പാലിറ്റി മാത്രമാണ്. നിലമ്പൂര്‍, പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റികളിലെ അവരുടെ ഭരണം യുഡിഎഫ് തരംഗത്തില്‍ അവസാനിച്ചു.
RECENT NEWS
വിവാഹാഭ്യർഥന നിരസിച്ച യുവതിയെ മലപ്പുറം നഗരമധ്യത്തിൽ കുത്തി പരിക്കേൽപിച്ചു യുവാവ്
മലപ്പുറം: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇന്ന് രാവിലെ 9.15ന് മലപ്പുറം പെന്ഷന് ഭവന് റോഡിലാണ് ആക്രമണം നടന്നത്. സംഭവ ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതിയായ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി 25കാരനായ അശ്വിനായി [...]




