മലപ്പുറമല്ല, കേരളം തന്നെ തൂത്തുവാരി: എ പി അനില്‍ കുമാര്‍ എംഎല്‍എ
മലപ്പുറം: മലപ്പുറം ജില്ല തൂത്തുവാരും എന്ന് പറഞ്ഞിടത്ത് കേരളം തന്നെ യുഡിഎഫ് വന്‍വിജയത്തോടെ തൂത്തുവാരിയിരിക്കുകയാണെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് എ പി അനില്‍കുമാര്‍ എംഎല്‍എ. മലപ്പുറം ഡിസിസി ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ജനങ്ങള്‍ യുഡിഎഫിന് നല്കിയ പിന്തുണ വളരെ വളരെ വലുതാണ്. ആ പിന്തുണക്ക് കെപിസിസിയുടേയും യുഡിഎഫിന്റെയും നന്ദി പറയുന്നു.
ഗവണ്മെന്റിന് എതിരായിട്ടുള്ള ശക്തമായ ജനവികാരത്തിന്റെ പ്രതിഫലനമാണ് വിജയം. യുഡിഎഫിന്റെ മുഴുവന്‍ നേതാക്കളും കെപിസിസി നേതാക്കളും ഇത്തരത്തിലുള്ള ഒരു വിജയം മുന്‍കൂട്ടി പറഞ്ഞതാണ്. കേരളത്തിലെ ജനങ്ങളുടെ മനസ്സ് വായിച്ചറിഞ്ഞതുകൊണ്ടാണ് അത്. യുഡിഎഫിന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വോട്ട് ചെയ്തു. ഈ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന് പറഞ്ഞു. യഥാര്‍ത്ഥത്തില്‍ അത്പോലെ സംഭവിച്ചിട്ടുണ്ട്. അത് കൊണ്ടാണ് വലിയ രീതിയിലുള്ള മുന്നേറ്റം കേരളത്തില്‍ ഉണ്ടായിട്ടുള്ളത്. ജനങ്ങളുടെ പ്രതിഷേധ വോട്ടാണ് കേരളത്തില്‍ കണ്ടത്. 2010 ലെ വിജയത്തെയും കവച്ചുവെക്കുന്ന വിജയമാണ് ജനങ്ങള്‍ നല്‍കിയത്. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പുകളുടെ ചരിത്രത്തിലെ യുഡിഎഫിന്റെ ഏറ്റവും വലിയ മുന്നേറ്റമാണ് ഇപ്പോള്‍ കേരളത്തിലുണ്ടായിട്ടുള്ളത്. ശബരിമലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഒരു ഭാഗത്ത് നില്ക്കുമ്പോള് ജനവിരുദ്ധ നയങ്ങള്‍ കാരണം ജനം അങ്ങേയറ്റം ബുദ്ധിമുട്ടിലാണ്. അതൊക്കെ 1000 രൂപയുടെ പെന്ഷന് അനുവദിച്ചാല്‍ ജനം മറക്കുന്നതല്ല. സിപിഎം പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടങ്ങളില്‍ പോലും പെന്ഷന് 1000 രൂപ നല്കുന്നു എന്ന് പറഞ്ഞു ജനങ്ങളെ സമീപിച്ചു വീടുകളില്‍ കയറിയിറങ്ങുകയും ചെയ്തു. ഒമ്പതര വര്‍ഷക്കാലം ഒന്നും ചെയ്യാത്ത ഒരു ഗവണ്മെന്റ് ഇപ്പോള്‍ 1000 രൂപ പെന്ഷന് പ്രഖ്യാപിച്ച് അതുകൊണ്ട് കേരളത്തിലെ ജനങ്ങളുടെ വോട്ട് വാങ്ങാം കഴിയുമെന്ന് ധരിച്ചത് സിപിഎമ്മിന് കേരളത്തിലെ ജനങ്ങളെ മനസിലാക്കിയിട്ടില്ല എന്നത് ഏറ്റവും വലിയ തെളിവാണെന്നും എ പി അനില്‍കുമാര്‍ പറഞ്ഞു.
യുഡിഎഫിലെ ഘടകകക്ഷികളും ഒരു മനസ്സോട് കൂടിയാണ് പ്രവര്‍ത്തിച്ചത്. കെപിസിസി കഴിഞ്ഞ ഒരു വര്‍ഷം മുമ്പ് മുതല്‍ തന്നെ വളരെ ശക്തമായ രീതിയില്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഓരോ കോര്‍പ്പറേഷനുകളിലും ഏറ്റവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെയാണ് ചുമതലപ്പെടുത്തിയത്. അതിന്റെ ഒക്കെ ഫലമാണ് ഈ വിജയം. എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ലഭിച്ചിട്ടുണ്ട്. വളരെ വിനയത്തോടുകൂടിയാണ് ഈ ജനവിധയെ നോക്കി കാണുന്നത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും അതിനു ശേഷം തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിലും ഉണ്ടായിട്ടുള്ള വിജയം ഏറ്റവും വിനയത്തോടുകൂടി നോക്കിക്കാണുകയാണ്. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടയായി ജനങ്ങള്‍ നല്‍കിയിട്ടുള്ള അംഗീകാരം വളരെ ഉത്തരവാദിത്വത്തോടുകൂടി കാണുന്നതായും അദ്ദേഹം പറഞ്ഞു.
യു ഡി എഫ് വിജയാഹ്ലാദത്തിനിടെ പടക്കത്തിന് തീപിടിച്ചു; പ്രവർത്തകന് ദാരുണാന്ത്യം
RECENT NEWS
വിവാഹാഭ്യർഥന നിരസിച്ച യുവതിയെ മലപ്പുറം നഗരമധ്യത്തിൽ കുത്തി പരിക്കേൽപിച്ചു യുവാവ്
മലപ്പുറം: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇന്ന് രാവിലെ 9.15ന് മലപ്പുറം പെന്ഷന് ഭവന് റോഡിലാണ് ആക്രമണം നടന്നത്. സംഭവ ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതിയായ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി 25കാരനായ അശ്വിനായി [...]




