എ ഡി എം മെഹറലിക്ക് മലപ്പുറം ചേംബര്‍ ഓഫ് കൊമേഴ്സ് യാത്രയയപ്പ് നല്കി
മലപ്പുറം: സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന എ ഡി എം എന്‍.എം. മെഹറലിക്ക് മലപ്പുറം ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്കി. കൊണ്ടോട്ടി ഹോട്ടല്‍ പുഷ്പക് ഗ്രാന്‍ഡെയില്‍ ് നടന്ന ചടങ്ങില്‍ ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ഡോ. ജോര്‍ജ് ജേക്കബ് അധ്യക്ഷത വഹിച്ചു. സമൂഹവുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുകയും അവരുടെ ന്യായമായ ആവശ്യങ്ങള്‍ വേഗത്തില്‍ പരിഹരിക്കാന്‍ ഇടപെടുകയും ചെയ്ത ഉദ്യോഗസ്ഥനായിരുന്നു മെഹറലിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മുന്‍ പ്രസിഡന്റ് കെ വി അന്‍വര്‍, വൈസ് പ്രസിഡന്റ്മാരായ കെ കെ. മുഹമ്മദ് അലി, കെ. ടി മുഹമ്മദ് അലി, ബിസലൈക്ക് സി ഇ ഒ പരി മുനീര്‍, അഡ്വ. പി പി എ സഗീര്‍, ജയകൃഷ്ണന്, ഹരിദാസ്, നൗഷാദ് കളപ്പാടന്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ മറ്റ് ഭാരവാഹികളും പങ്കെടുത്തു. ചേംബര്‍ സെക്രട്ടറി കെ പി റിയാസ് ബാബു സ്വാഗതവും ട്രഷറര്‍ എ പി രവി നായര്‍ നന്ദിയും പറഞ്ഞു.
RECENT NEWS
വിവാഹാഭ്യർഥന നിരസിച്ച യുവതിയെ മലപ്പുറം നഗരമധ്യത്തിൽ കുത്തി പരിക്കേൽപിച്ചു യുവാവ്
മലപ്പുറം: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇന്ന് രാവിലെ 9.15ന് മലപ്പുറം പെന്ഷന് ഭവന് റോഡിലാണ് ആക്രമണം നടന്നത്. സംഭവ ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതിയായ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി 25കാരനായ അശ്വിനായി [...]




