മാനസിക വൈകല്യമുള്ള പത്താം ക്ലാസുകാരനെ പീഡിപ്പിച്ചു, ആത്മിയ ചികിൽസകൻ അറസ്റ്റിൽ
പെരിന്തല്‍മണ്ണ: മാനസിക വൈകല്യമുള്ള പത്താംക്ലാസ് വിദ്യാര്‍ഥിയെ ലൈംഗിക പീഡനത്തിനിരയാക്കിയ ആത്മീയ ചികിത്സകനെ പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തു. മണ്ണാര്‍ക്കാട് പയ്യനടം പള്ളിക്കുന്ന് ചോലമുഖത്ത് മുഹമ്മദ് റഫീഖ് (43) ആണ് അറസ്റ്റിലായത്.
പെരിന്തല്‍മണ്ണ-പട്ടാമ്പി റോഡിലെ ഇയാളുടെ ക്ലിനിക്കിലാണ് ചികിത്സ നടത്തിയിരുന്നത്. പെരിന്തല്‍മണ്ണയില്‍ ആഴ്ചയില്‍ രണ്ട് ദിവസമാണ്
ഇയാള്‍ ചികിത്സ നടത്താന്‍ എത്തുന്നത്. 2024 ഒക്ടോബറില്‍ കുട്ടിയുടെ മാതാവിന്റെ, മാതാവ് ആണ് ആദ്യമായി കുട്ടിയെ പെരിന്തല്‍മണ്ണയിലെ ചികിത്സയ്ക്ക് കൊണ്ടുവന്നത്. തുടര്‍ചികിത്സക്ക് കഴിഞ്ഞ മാര്‍ച്ചില്‍ എത്തിയപ്പോഴാണ് ആദ്യമായി ലൈംഗിക അതിക്രമം നേരിട്ടത്. പ്രതി ചികിത്സ നടത്തുന്ന കെട്ടിടത്തിലെ ഒന്നാംനിലയിലെ മുറിയില്‍ നിന്ന് കുട്ടിയെ രണ്ടാം നിലയിലെ റൂമില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായാണ് പരാതി. തുടര്‍ന്ന് അഞ്ച് തവണ പ്രതിയില്‍ നിന്ന് ലൈംഗിക അതിക്രമം നേരിടേണ്ടിവന്നു. പിന്നീട് പെണ്‍കുട്ടി സ്‌കൂളിലെ സുഹൃത്തിനോട് വിവരം പറഞ്ഞു. സുഹൃത്താണ് സ്‌കൂളിലെ കൗണ്‍സിലര്‍ക്ക് വിവരം കൈമാറിയത്. തുടര്‍ന്ന് പാലക്കാട് ചൈല്‍ഡ് ലൈനില്‍ വിവരം ലഭിച്ചു. ഇതിനുശേഷം പോലീസ് കേസെടുത്ത് പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളെ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് പരിശോധന നടത്തിയശേഷം കോടതിയില്‍ ഹാജരാക്കി.
രാഹുൽ മാങ്കൂട്ടത്തിനെതിരെ പരാതി നൽകിയ യുവതിയെ അപമാനിച്ചു; താനൂർ സ്വദേശി അറസ്റ്റിൽ
RECENT NEWS
വിവാഹാഭ്യർഥന നിരസിച്ച യുവതിയെ മലപ്പുറം നഗരമധ്യത്തിൽ കുത്തി പരിക്കേൽപിച്ചു യുവാവ്
മലപ്പുറം: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇന്ന് രാവിലെ 9.15ന് മലപ്പുറം പെന്ഷന് ഭവന് റോഡിലാണ് ആക്രമണം നടന്നത്. സംഭവ ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതിയായ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി 25കാരനായ അശ്വിനായി [...]




