കേരള സര്‍ക്കാര്‍ ബി.ജെ.പിയുടെ ബി ടീമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആര്യാടന് ഷൗക്കത്ത്
നിലമ്പൂര്‍: കേരള സര്‍ക്കാര്‍ ബി.ജെ.പിയുടെ ബി ടീമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി ആര്യാടന് ഷൗക്കത്ത് എം.എല്‍.എ. വിദ്യാഭ്യാസ മേഖലയില്‍ സംഘപരിവാര്‍ ആശയങ്ങള്‍ നടപ്പാക്കുന്ന പദ്ധതികള്‍ പോലും കണ്ണടച്ച് ഒപ്പിടുകയാണ് ഇടത് സര്‍ക്കാര്‍. നരേന്ദ്രമോഡിയുടെ നയങ്ങള്‍ ബി.ജെ.പി സര്‍ക്കാരുകള്‍ നടപ്പാക്കുന്നതിനക്കാള് ശക്തമായാണ് കേരളത്തിലെ ഇടത് സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കുന്നതെന്നും കുറ്റപ്പെടുത്തി.
തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാർഥികള്‍ക്ക് വോട്ടുതേടിയുള്ള ചുങ്കത്തറ പഞ്ചായത്തിലെ പര്യടനത്തില്‍ പ്രസംഗിക്കുകയായിരുന്നു. പറമ്പില്ബാവ ആധ്യക്ഷനായിരുന്നു. കെ.ടി കുഞ്ഞാന്, ബാബു തോപ്പില്‍, താജാ സക്കീര്‍, പാനായി ജേക്കബ്, സി.ഡി സെബാസ്റ്റ്യന്‍, ജില്ലാ പഞ്ചായത്ത് ചുങ്കത്തറ ഡിവിഷന് സ്ഥാനാര്‍ത്ഥി അഡ്വ. ജോസ്മി തോമസ്, ബ്ലോക്ക് ഡിവിഷന് സ്ഥാനാര്‍ത്ഥി ഡെയ്സി റോയ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
RECENT NEWS
സ്ത്രീത്വത്തെ അപമാനിച്ച സി പി എം തെന്നല പഞ്ചായത്ത് മെംബറെ പുറത്താക്കണം- എ പി അനിൽകുമാർ
മലപ്പുറം: തെന്നല പഞ്ചായത്തിലെ സിപിഎം ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയും പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പട്ടെ വ്യക്തിയുമായ സെയ്തലവി മജീദിന്റെ വിദ്വേഷ പ്രസംഗം സ്ത്രീ വിരുദ്ധവും അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമാണെന്ന് കെപിസിസി വർക്കിംഗ് പ്രസിഡൻറ് എ പി [...]




