മാരക ലഹരി മരുന്നുമായി യുവതിയുള്‍പ്പടെ രണ്ടുപേര്‍ എടക്കരയിൽ പിടിയില്‍
മലപ്പുറം: ബാംഗ്ലൂരില്‍ നിന്നും ജില്ലയിലേക്ക് കടത്തിയ മാരകലഹരിമരുന്നിനത്തില്പെട്ട എംഡിഎംഎയും ഹാഷിഷ് ഓയിലുമായി കോഴിക്കോട് സ്വദേശികളായ രണ്ടു പേര് എടക്കരയില്‍ പോലീസിന്റെ പിടിയില്‍ . പുതിയങ്ങാടി സ്വദേശി കുഞ്ഞിരായിന്‍കണ്ടി ഷഫീഖ് (36), നടക്കാവ് സ്വദേശിനി നാലോടിപ്പറമ്പ് സുബീന(30) എന്നിവരെയാണ് മലപ്പുറം ജില്ലാപോലീസ്മേധാവി ആര്.വിശ്വനാഥ് ഐപിഎസ് ന്റെ കീഴിലുള്ള ജില്ലാ ലഹരിവിരുദ്ധസ്ക്വാഡ് (ഡാന്‍സാഫ് ) ലെ എസ്.ഐ. കെ.ആര്. ജസ്റ്റിനും സംഘവും എടക്കര ടൗണില്‍ വച്ച് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 39.6 ഗ്രാം എംഡിഎംഎ യും 76.4 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടി .
അന്യസംസ്ഥാനങ്ങളില്‍ നിന്നും സിന്തറ്റിക് ഡ്രഗുകളുള്പടെയുള്ള ലഹരിവസ്തുക്കള്‍ ജില്ലയിലേക്കും പുറത്തേക്കും എത്തിച്ചുകൊടുക്കുന്ന കാരിയര്‍മാരെ കുറിച്ച് ഡാന്‍സാഫ് സ്ക്വാഡിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഈ സംഘത്തിലെ ചില കണ്ണികള്‍ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. അതിന്റെ ഭാഗമായി ലഭിച്ച കാറിന്റെ നമ്പറുള്പടെയുള്ള വിവരങ്ങള്‍ കേന്ദ്രീകരിച്ച് നിലമ്പൂര്‍ ഡിവൈസ്പി സാജു കെ എബ്രഹാം, നര്‍ക്കോട്ടിക്സെല്‍ ഡിവൈസ്പി എന്‍.ഒ. സിബി എന്നിവരുടെ നേതൃത്വത്തില്‍ ഡാന്‍സാഫ് സ്ക്വാഡും എടക്കര പോലീസും നടത്തിയ പരിശോധനയിലാണ് ലഹരിക്കടത്തുസംഘത്തിലെ രണ്ടുപേരെ അറസ്റ്റ് ചെയ്തത്.യുവതിയുടെ കാലില്‍ കെട്ടിവച്ച് സെല്ലോടാപ്പ് വച്ച് ചുറ്റിയ നിലയിലായിരുന്നു എംഡിഎംഎ യും ഹാഷിഷ് ഓയിലും ഒളിപ്പിച്ചുവച്ചിരുന്നത്. പ്രാഥമികപരിശോധനയില്‍ കണ്ടെത്താതിരിക്കാനും സംശയം തോന്നാതിരിക്കാനുമാണ് ഈ രീതിയില്‍ ഒളിപ്പിച്ച് കടത്തുന്നത്.
സംഘത്തിലെ മറ്റുള്ളവരെ വരെ കുറിച്ച് വിവരം ലഭിച്ചതായും കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്നും കൂടുതല്‍ ചോദ്യംചെയ്ത് വരികയാണെന്നും പോലീസ് അറിയിച്ചു.ഷഫീഖിന്റെ പേരില്‍ കല്പറ്റ, പുല്പള്ളി, സ്റ്റേഷനുകളില്‍ ലഹരിക്കടത്തുകേസുകളുംകോഴിക്കോട് ടൗണ്‍ സ്റ്റേഷനില്‍ അടിപിടിക്കേസും കുന്ദമംഗലം സ്റ്റേഷനില്‍ ബൈക്ക് മോഷണക്കേസും നിലവിലുണ്ട് .ഈ കേസുകളിലെല്ലാം ജാമ്യത്തിലിറങ്ങിയതാണ് . മലപ്പുറം ജില്ലാപോലീസ്മേധാവി ആര്.വിശ്വനാഥ് ഐപിഎസ് ന്റെ നേതൃത്വത്തില്‍ നിലമ്പൂര്‍ ഡിവൈസ്പി സാജു കെ എബ്രഹാം , നര്‍ക്കോട്ടിക് സെല്‍ ഡിവൈസ്പി എന്‍.ഒ. സിബി, എടക്കര ഇന്‍സ്പെക്ടര്‍ കമറുദ്ദീന്, എന്നിവരുടെ നേതൃത്വത്തീല്‍ ഡാന്‍സാഫ് എസ്.എ. കെ.ആര്.ജസ്റ്റിനും ഡാന്‍സാഫ് സ്ക്വാഡുമാണ് പരിശോധനാസംഘത്തിലുണ്ടായിരുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പ്: എ.ഐ, സോഷ്യല്‍ മീഡിയ പ്രചാരണങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കും
RECENT NEWS
സ്ത്രീത്വത്തെ അപമാനിച്ച സി പി എം തെന്നല പഞ്ചായത്ത് മെംബറെ പുറത്താക്കണം- എ പി അനിൽകുമാർ
മലപ്പുറം: തെന്നല പഞ്ചായത്തിലെ സിപിഎം ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയും പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പട്ടെ വ്യക്തിയുമായ സെയ്തലവി മജീദിന്റെ വിദ്വേഷ പ്രസംഗം സ്ത്രീ വിരുദ്ധവും അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമാണെന്ന് കെപിസിസി വർക്കിംഗ് പ്രസിഡൻറ് എ പി [...]




