അൻവർ യു ഡി എഫിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി സണ്ണി ജോസഫ്
മലപ്പുറം: പി.വി.അൻവർ അടുത്ത തിരഞ്ഞെടുപ്പിനു മുൻപ് യുഡിഎഫിന്റെ അസോഷ്യേറ്റ് അംഗമാകുമെന്നാണ് പ്രതീക്ഷയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. തദ്ദേശ തിരഞ്ഞെടുപ്പിൽ അൻവർ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിനു ശേഷം അദ്ദേഹം അടക്കമുള്ള കൂടുതൽ കക്ഷികളെ യുഡിഎഫിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കും. പായസത്തിൽ മധുരം എത്ര കൂടിയാലും കുഴപ്പമില്ല എന്നും അദ്ദേഹം പറഞ്ഞു.
അൻവറിനെതിരായ ഇ.ഡി അന്വേഷണത്തിൽ രാഷ്ട്രീയ ഗൂഡാലോചന സംശയിക്കുന്നു. അതിനെ നേരിടാനുള്ള പ്രതിരോധ ശേഷി അദ്ദേഹത്തിനുണ്ട് എന്നും മലപ്പുറം പ്രസ് ക്ലബ് മീറ്റ് ദ് പ്രസ് പരിപാടിയിൽ പങ്കെടുത്തു കൊണ്ട് സണ്ണി ജോസഫ് പറഞ്ഞു. വെൽഫെയർ പാർട്ടിയുമായി തിരഞ്ഞെടുപ്പ് സഖ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറത്ത് അനിയനെ കുത്തിക്കൊന്ന് ജേഷ്ഠൻ പോലീസിൽ കീഴടങ്ങി
സ്വര്‍ണ്ണക്കൊള്ളയും വിലക്കയറ്റവുമാണ് വരുന്ന തെരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങളെന്ന് കെ പി സി സി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എം എല്‍ എ. മലപ്പുറം പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ ലീഡര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാറിനെതിരേ കൃത്യമായ കുറ്റപത്രം യു ഡി എഫ് സമര്‍പ്പിച്ചിട്ടുണ്ട്. ശബരിമലയില്‍ ഉള്‍പ്പടെ കവര്‍ച്ച നടത്തി. സി പി എം ഇത് ആദ്യം തള്ളാന്‍ നോക്കി, പിന്നെ ലഘൂകരിക്കാനായി ശ്രമം. അവസാനം വീഴ്ച്ച പറ്റിയെന്ന് സമ്മതിച്ചു. വീഴ്ച്ച ഉദ്യോഗസ്ഥരുടെ ചുമലില്‍ കെട്ടിവെക്കാന്‍ നോക്കി. എന്നാല്‍ ഹൈക്കോടതിയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് രൂപീകരിക്കപ്പെട്ട പ്രത്യേക അന്വേഷണ സംഘം ഇപ്പോള്‍ എത്തിയിട്ടുള്ളത് സി പി എം നേതാക്കളിലാണ്. സ്വര്‍ണ്ണ കവര്‍ച്ചയിലെ പ്രധാന സൂത്രധാരന്‍മാര്‍ സി പി എമ്മിന്റെ നേതാക്കളാണെന്ന് തെളിഞ്ഞുവരികയാണ്. 2019 മുതല്‍ 2025 വരെ നടന്ന ഗൂഢാലോചനയുടേയും ചതിയുടേയും കേസാണ് ഇത്. നഷ്ടപ്പെട്ട കോടിക്കണക്കിനു രൂപയുടെ സ്വര്‍ണ്ണം വീണ്ടെടുക്കാന്‍ അന്വേഷണ സംഘത്തിന്് പോലും കഴിഞ്ഞിട്ടില്ല. പ്രധാന പ്രതികളായ സി പി എം നേതാക്കളെ അറസ്റ്റ് ചെയ്യുന്നതിലും വലിയ അമാന്തമാണ് കാണിച്ചത്. കൂടുതല്‍ പ്രതികളെ ഉള്‍പ്പെടുത്തുന്നതില്‍ നിന്നും പൊലീസിനെ പിന്നോട്ട് വലിച്ചു. പൊതു സ്വത്തുക്കള്‍ മോഷ്ടിക്കുന്നവരും മോഷണത്തെ ന്യായീകരിക്കുന്നവരുമാണ് സി പി എം നേതാക്കളെന്ന് സ്വര്‍ണക്കൊള്ളയിലൂടെ തെളിഞ്ഞു. തെരഞ്ഞെടുപ്പിലെ പ്രധാന വിഷയമായി ജനങ്ങള്‍ അതിനെ കാണുമെന്നും അദ്ദേഹം പറഞ്ഞു.
RECENT NEWS
സ്ത്രീത്വത്തെ അപമാനിച്ച സി പി എം തെന്നല പഞ്ചായത്ത് മെംബറെ പുറത്താക്കണം- എ പി അനിൽകുമാർ
മലപ്പുറം: തെന്നല പഞ്ചായത്തിലെ സിപിഎം ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയും പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പട്ടെ വ്യക്തിയുമായ സെയ്തലവി മജീദിന്റെ വിദ്വേഷ പ്രസംഗം സ്ത്രീ വിരുദ്ധവും അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമാണെന്ന് കെപിസിസി വർക്കിംഗ് പ്രസിഡൻറ് എ പി [...]




