മലപ്പുറത്ത് അനിയനെ കുത്തിക്കൊന്ന് ജേഷ്ഠൻ പോലീസിൽ കീഴടങ്ങി
മഞ്ചേരി : സഹോദരനെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയ ശേഷം പ്രതി പോലീസ് സ്റ്റേഷനിലലെത്തി കീഴടങ്ങി. മലപ്പുറത്തിനടുത്ത് പൂക്കോട്ടൂര്‍ പള്ളിമുക്ക് കൊല്ലപ്പറമ്പന്‍ വളച്ചെട്ടിയില്‍ അബ്ബാസിന്റെ മകന്‍ അമീര്‍ സുഹൈല്‍ (26) നെ കൊലപ്പെടുത്തിയ ശേഷം സഹോദരന്‍ ജുനൈദ് (28) കത്തിയുമായി മഞ്ചേരി പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു.
ഇന്ന് പുലര്‍ച്ചെ 4.45ന് പള്ളിമുക്കിലെ വീട്ടിലാണ് കൊലപാതകം നടന്നത്. പ്രഭാത നമസ്‌കാരത്തിനായി നേരത്തെ ഉണര്‍ന്ന ജുനൈദ് സഹോദരനെ വിളിച്ചുണര്‍ത്തുകയായിരുന്നു. എന്നാല്‍ നമസ്‌കാരത്തിന് സമയമായില്ലെന്ന് മാതാവ് ഖൈറുന്നീസ അറിയിച്ചതോടെ ഇരുവരും വീട്ടില്‍ തന്നെ ഇരുന്നു. തുടര്‍ന്നുണ്ടായ സംസാരം വീട്ടിലെ സാമ്പത്തിക ബാധ്യത സംബന്ധിച്ചാവുകയും തര്‍ക്കത്തിലെത്തുകയുമായിരുന്നു. പ്രകോപിതനായ ജുനൈദ് കത്തിയെടുത്ത് സഹോദരനെ കുത്തുകയും തുടര്‍ന്ന് സ്‌കൂട്ടറില്‍ കൊലക്കുപയോഗിച്ച കത്തിയുമായി മഞ്ചേരി പോലീസ് സ്റ്റേഷനിലെത്തുകയുമായിരുന്നു.
സ്റ്റേഷനിലേക്കുള്ള വഴിമധ്യേ നാട്ടുകാരായ രണ്ടു പേരോട് താന്‍ സഹോദരനെ കുത്തിയതായി പ്രതി പറഞ്ഞിരുന്നു. കിടപ്പുമുറിയില്‍ നിന്ന് കുത്തേറ്റ അമീര്‍ സുഹൈല്‍ എണീറ്റ് ഓടുകയും അടുക്കളയില്‍ വീണ് മരിക്കുകയുമായിരുന്നു. പ്രതി സ്റ്റേഷനിലെത്തി സഹോദരനെ കുത്തിയ വിവരം അറിയിച്ചതോടെ പോലീസ് സ്ഥലത്തെത്തി മൃതദേഹം മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
തദ്ദേശ തെരഞ്ഞെടുപ്പ്: നിരീക്ഷകരുടെ യോഗം ചേര്‍ന്നു, സ്ഥാനാർഥികളുടെ ചെലവ് നിരീക്ഷണം ശക്തമാക്കും
പ്രതിയുടെ ഭാര്യയും കുട്ടിയും സ്വന്തം വീട്ടിലേക്കേും പിതാവ് അബ്ബാസ് തിരുവനന്തപുരത്തും പോയ സമയത്താണ് കൊലപാതകം. സഹോദരി മുഷീറയും മാതാവ് ഖൈറുന്നീസയുമാണ് സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നത്. കൊല്ലപ്പെട്ട അമീര്‍ സുഹൈല്‍ അവിവാഹിതനാണ്. പോലീസ് ഇന്‍സ്പെക്ടര്‍ വി. പ്രതാപ്കുമാര്‍ ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജാശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി രാത്രി പത്തുമണിയോടെ പള്ളിമുക്ക് ജുമാമസ്ജിദില്‍ ഖബറടക്കി. പ്രതിയെ മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
RECENT NEWS
നിലമ്പൂര്‍ നഗരസഭയിലും, 7 പഞ്ചായത്തുകളിലുംവിജയം; പിതാവിന്റെ സ്വപ്നം പൂർത്തീകരിക്കാനായെന്ന് ആര്യാടൻ ഷൗക്കത്ത്
നിലമ്പൂര്‍ നഗരസഭയും പോത്തുകല്‍, അമരമ്പലം പഞ്ചായത്തുകളും കഴിഞ്ഞ തവണ ഇടതുപക്ഷമാണ് വിജയിച്ചിരുന്നത്.




