മുസ്ലിം ലീഗിന് ഇത്തവണ പ്രശ്നരഹിത തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പാണെന്ന് സാദിഖലി തങ്ങൾ
മലപ്പുറം: തിരഞ്ഞടുപ്പിനോടടുത്ത് സർക്കാരുകൾ പ്രഖ്യാപിക്കുന്ന ക്ഷേമപദ്ധതികളിലൂടെയുള്ള പണം കൈമാറിൽ ജനാധിപത്യത്തെ അട്ടിമറിക്കുന്നതാണെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ബിഹാറിൽ അടക്കം ഇത്തരത്തിൽ പണം കൈമാറൽ നടന്നു. പക്ഷേ കേരളത്തിലെ ജനങ്ങൾ വിവേകമുള്ളവരാണെന്നും ഇത്തരം വാഗ്ദാനങ്ങളിൽ വീഴുന്നവരല്ലെന്നും അദ്ദേഹം പറഞ്ഞു. ഇടതു സർക്കാർ പ്രഖ്യാപിച്ച വനിതകൾക്കുള്ള ക്ഷേമപദ്ധതിയും തിരഞ്ഞടുപ്പിനോടനുബന്ധിച്ചുള്ള പെൻഷൻ വിതരണവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
ഏറ്റവും പ്രശ്‌ന രഹിതമായ തദ്ദേശ തെരഞ്ഞെടുപ്പാണ് മുസ്്ലിം ലീഗിനെ സംബന്ധിച്ച് ഇത്തവണ നടക്കുന്നതെന്ന് മുസ്്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. മലപ്പുറം പ്രസ് ക്ലബ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തുന്നു മീറ്റ് ദ ലീഡര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വനിതകളും യുവാക്കളും പരിചയസമ്പന്നരുമെല്ലാം കൂടി ചേര്‍ന്ന മികച്ച സ്ഥാനാര്‍ഥികളെയാണ് മുസ്ലിംലീഗ് മത്സര രംഗത്തക്കിറക്കിയിരിക്കുന്നത്. വരാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പിന്റെ മുന്നോടിയായുള്ള സെമി ഫൈനല്‍ എന്ന നിലക്ക് ഗൗരവത്തോടെയാണ് മുസ്ലിംലീഗ് പാര്‍ട്ടിയും ഐക്യജനാധിപത്യ മുന്നണിയും തെരഞ്ഞെടുപ്പിനെ കാണുന്നത്. മികച്ചവരെ ഉള്‍പ്പെടുത്തി സ്ഥാനാര്‍ഥി പ്രഖ്യാപനമെല്ലാം നേരത്തെ തന്നെ പൂര്‍ത്തിയാക്കാന്‍ മുസ്ലിംലീഗിനായിട്ടുണ്ട്. കഴിഞ്ഞ തവണ നേടിയതിനേക്കാള്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഇത്തവണ യുഡിഎഫിന് സ്വന്തമാക്കാനാകും. മുന്നണി ഒറ്റക്കെട്ടായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് മുന്നണിക്കകത്ത് കാര്യമായ പ്രശ്‌നങ്ങളില്ല. അദ്ദേഹം പറഞ്ഞു. അടിസ്ഥാന വര്‍ഗത്തിന്റെ വികസനമാണ് ഏറ്റവും പ്രധാനം. ഇതിനായി മികച്ച സാരഥികള്‍ ജയിച്ചുവരണം.
വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എല്ലാവരിലുമെത്തണം. അതാണ് യുഡിഎഫ് ലക്ഷ്യം. യുഡിഎഫ് ഭരണത്തിലുണ്ടായിരുന്ന തദ്ദേശ സ്ഥാപനങ്ങളിലെല്ലാം ജനകീയ ഭരണമാണ് കാഴ്ച്ചവച്ചത്. മുസ്ലിംലീഗ് ഭരണ സമിതിയെയും ഓരോ മെംബര്‍മാരെയും മോണിറ്ററിംഗ് ചെയ്യാനുള്ള സംവിധാനം പാര്‍ട്ടിയിലുണ്ടായിരുന്നു. നേരത്തെ ജനപ്രതിനിധികളായവരില്‍ നിന്ന് മികച്ച പ്രകടനം നടത്തിയവരെയാണ് ഇത്തവണ തെരഞ്ഞെടുത്തത്. മുന്‍ പ്രവാസികള്‍ക്കും പരിഗണന നല്‍കിയിട്ടുണ്ട്. സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഇടതുപക്ഷ സര്‍ക്കാരിന്റെ ജനവിരുദ്ധ സമീപനങ്ങള്‍ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
റഷ്യയിലെ അന്താരാഷ്ട്ര സമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഖലീല്‍ ബുഖാരി തങ്ങള്‍
അറുപത് ശതമാനത്തിനേക്കാള്‍ വനിതകള്‍ മത്സരരംഗത്തുണ്ട്. ഇതില്‍ നല്ലൊരു വിഭാഗം വനിതകളും ജനപ്രതിനിധിയായി മാറും. ഭരണം കൈയാളുന്നവരായി വനിതകള്‍ മാറും. കുടുംബിനികള്‍ വികസന പ്രക്രിയയില്‍ ഭാഗകമാകും. അത് സ്ത്രീ സമൂഹത്തിനും പൊതുവിലും വലിയ അംഗീകാരവും മാറ്റവുമായിട്ടാണ് കാണാനാവുക. മുസ്ലിംലീഗ് വനിതകള്‍ക്ക് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. തെക്കന്‍ കേരളത്തില്‍ മുസ്ലിംലീഗിന് മതിയായ പരിഗണന ലഭിക്കുന്നില്ലെന്ന പരാതി ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. മുസ്ലിംലീഗും കോണ്‍ഗ്രസും മറ്റുഘടകകക്ഷികളുമെല്ലാം സംസാരിച്ച് ഇത്തരം വിഷയങ്ങള്‍ വേഗത്തില്‍ പരിഹരിക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപ്പാക്കുന്ന എസ്‌ഐആര്‍ പ്രായോഗികമല്ലെന്ന് തങ്ങള്‍ പറഞ്ഞു.
ബീഹാറില്‍ അടക്കം അതാണ് അനുഭവം. അവിശ്വസനീയമായ ഫലമാണ് ബീഹാറിലുണ്ടായത്. ഇതിനെ കുറിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കേണ്ടതാണ്. എസ്‌ഐആര്‍ തെരഞ്ഞെടുപ്പിനിടയില്‍ ധൃതിപിടിച്ച് നടത്തേണ്ടതല്ല. ഇതിനെതിരെയാണ് മുസ്ലിംലീഗ് കോടതിയെ സമീപിച്ചിരിക്കുന്നത്. ജനാധിപത്യത്തെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളാണ് ഓരോ ദിവസവും കേന്ദ്രം ഭരിക്കുന്നവരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ബീഹാറില്‍ സംഭവിച്ചത് കേരളത്തില്‍ സംഭവിക്കാന്‍ പാടില്ല-അദ്ദേഹം സൂചിപ്പിച്ചു. ചടങ്ങില്‍ മലപ്പുറം പ്രസ് ക്ലബ് പ്രസിഡന്റ് എസ്.മഹേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു.
RECENT NEWS
സ്ത്രീത്വത്തെ അപമാനിച്ച സി പി എം തെന്നല പഞ്ചായത്ത് മെംബറെ പുറത്താക്കണം- എ പി അനിൽകുമാർ
മലപ്പുറം: തെന്നല പഞ്ചായത്തിലെ സിപിഎം ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയും പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പട്ടെ വ്യക്തിയുമായ സെയ്തലവി മജീദിന്റെ വിദ്വേഷ പ്രസംഗം സ്ത്രീ വിരുദ്ധവും അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമാണെന്ന് കെപിസിസി വർക്കിംഗ് പ്രസിഡൻറ് എ പി [...]




