വാടകയ്ക്കെടുത്ത കാറിൽ നിന്നും എം ഡി എം എ പിടികൂടിയെന്ന് പറഞ്ഞ് പണം തട്ടിയ മൂന്ന് പേർ പിടിയിൽ
വണ്ടൂര്‍: വാടകക്കെടുത്ത കാറില്‍ നിന്ന് പോലീസ് എംഡിഎംഎ പിടികൂടിയെന്നും കാര്‍ വിട്ടുകിട്ടണമെങ്കില്‍ 50,000 രൂപ വേണമെന്ന് പറഞ്ഞ് കാറുടമയില്‍ നിന്ന് പണം തട്ടിയ പ്രതികള്‍ അറസ്റ്റില്‍. കറുത്തേനി തട്ടാന്‍കുന്ന് സ്വദേശി ആലുങ്ങള്‍ അബ്ദുള്‍ വാഹിദ് (26), കൂരാട് തെക്കുംപുറം സ്വദേശി മരുതത്ത് അബ്ദുള്‍ ലത്തീഫ് (27), വണ്ടൂര്‍ കരുണാലയപടി സ്വദേശി പൂലാടന്‍ അസ്ഫല്‍ (26) എന്നിവരെയാണ് വണ്ടൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ദീപകുമാറും സംഘവും അറസ്റ്റ് ചെയ്തത്. കാളികാവ് സ്വദേശിയാണ് പരാതിക്കാരന്‍.
ഇക്കഴിഞ്ഞ 22ന് പരാതിക്കാരന്റെ ഉടമസ്ഥതയിലുള്ള കാര്‍ അബ്ദുള്‍ ലത്തീഫ് വാടകക്കെടുത്തിരുന്നു. തുടര്‍ന്ന് കാര്‍ തിരിച്ചു കൊടുക്കേണ്ട ഒക്ടോബര്‍ 24 ന് അബ്ദുള്‍ വാഹിദ് പരാതിക്കാരനെ ഫോണില്‍ വിളിച്ച് കാര്‍ അമ്പലപ്പടിയില്‍ വച്ച് എംഡിഎംഎയുമായി പോലീസ് പിടികൂടിയെന്നും
കാര്‍ വിട്ടുകിട്ടണമെങ്കില്‍ 50,000 രൂപ വേണമെന്നും പറഞ്ഞു. 28,000 രൂപ തങ്ങളുടെ പക്കലുണ്ടെന്നും 22000 രൂപ പരാതിക്കാരനോട് അയച്ചു കൊടുക്കാനും ആവശ്യപ്പെടുകയായിരുന്നു. തെളിവിനായി കാര്‍ വണ്ടൂര്‍ പോലീസ് സ്റ്റേഷനു മുന്‍വശത്ത് റോഡില്‍ നിര്‍ത്തി ഫോട്ടോയെടുത്ത്
പരാതിക്കാരന് അയച്ചുകൊടുക്കുകയും ചെയ്തു. പ്രതികളുടെ തട്ടിപ്പില്‍ വിശ്വസിച്ച പരാതിക്കാരന്‍ പണം ഗൂഗിള്‍ പേ വഴി അയച്ചുകൊടുക്കാമെന്നു പറഞ്ഞെങ്കിലും നേരിട്ടുവേണമെന്ന് വാഹിദ് ആവശ്യപ്പെട്ടു. തുടര്‍ന്ന് പരാതിക്കാരന്‍ സുഹൃത്ത് വഴി പണം എത്തിച്ചു നല്‍കി. ഇതിനു ശേഷം പ്രതികള്‍ പരാതിക്കാരന് കാര്‍ തിരിച്ചേല്‍പ്പിച്ചു. പണം പ്രതികള്‍ പങ്കിട്ടെടുക്കുകയും ചെയ്തു.
പ്രതികള്‍ തന്ത്രപരമായി ആസൂത്രണം ചെയ്ത പദ്ധതി പൊളിഞ്ഞത് പരാതിക്കാരന്‍ തന്റെ പരിചയത്തിലുള്ള പോലീസുകാരനോട് വിവരം പറഞ്ഞതോടെയാണ്. മലപ്പുറം പോലീസ് മേധാവി ആര്‍. വിശ്വനാഥിന്റെ നിര്‍ദേശപ്രകാരം നിലമ്പൂര്‍ ഡിവൈഎസ്പി സാജു. കെ.അബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ നീക്കത്തിലാണ് പ്രതികള്‍ വലയിലായത്. 40 ഗ്രാം എംഡിഎംഎ പിടികൂടിയ കേസില്‍ അബ്ദുള്‍ ലത്തീഫ് അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. അഫ്‌സല്‍ ഓണ്‍ലൈന്‍ തട്ടിപ്പു കേസുകളിലും അടിപിടി കേസുകളിലും ഉള്‍പ്പെട്ടയാളാണ്. എസ്‌ഐമാരായ വാസുദേവന്‍ ഊട്ടുപുറത്ത്, വി.കെ. പ്രദീപ്, ഡാന്‍സാഫ് അംഗങ്ങളായ സുനില്‍ മമ്പാട്, അഭിലാഷ് കൈപ്പിനി, ആഷിഫ് അലി, ടി. നിബിന്‍ദാസ്, ജിയോ ജേക്കബ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
പുത്തനത്താണിയിൽ ബൈക്കിൽ കാറിടിച്ച് അപകടം; യുവദമ്പതികൾ മരിച്ചു
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




