നേട്ടങ്ങള്‍ അടയാളപ്പെടുത്തി പെരിന്തല്‍മണ്ണ വികസന സദസ്സ്
പെരിന്തൽമണ്ണ: നേട്ടങ്ങള്‍ അടയാളപ്പെടുത്തി പെരിന്തല്‍മണ്ണ നഗരസഭയുടെ വികസനസദസ്സ് ശ്രദ്ധേയമായി. സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ഭാവി വികസനത്തിന് പൊതുജനാഭിപ്രായവും പുതിയ ആശയങ്ങളും അവതരിപ്പിക്കുന്നതിനുമായി സംഘടിപ്പിക്കുന്ന വികസന സദസ്സ് നിറഞ്ഞ സദസ്സിലാണ് പെരിന്തല്‍മണ്ണയില്‍ നടന്നത്. നഗരസഭ ടൗണ്‍ഹാളില്‍ നടന്ന പരിപാടി ഒറ്റപ്പാലം എം.എല്‍.എ അഡ്വ. കെ. പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്തു. എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍കൊള്ളുന്ന സര്‍ക്കാരാണ് കേരളത്തിലേതെന്ന് അദ്ദേഹം പറഞ്ഞു. ദാരിദ്ര്യം തുടച്ച് നീക്കുന്നതിലും ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങാവാനും സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനൊപ്പം വികസനം കൊണ്ടുവരാനും സര്‍ക്കാരിന് കഴിഞ്ഞെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നഗരസഭ ചെയര്‍പേഴ്സന്‍ പി. ഷാജി അധ്യക്ഷത വഹിച്ചു.
ക്ലീന്‍ സിറ്റി മാനേജര്‍ സി.കെ. വത്സന്‍ സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ അവതരിപ്പിച്ചു. വൈസ് ചെയര്‍പേഴ്സന്‍ എ. നസീറ, സ്ഥിരം സമിതി അധ്യക്ഷരായ മുഹമ്മദ് ഹനീഫ, അമ്പിളി മനോജ്, അഡ്വ. ഷാന്‍സി, കെ. ഉണ്ണികൃഷ്ണന്‍, പി.എസ്. സന്തോഷ് കുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍മാര്‍, രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
അഞ്ച് വര്‍ഷം കൊണ്ട് 140 കോടിയുടെ വികസനം
വികസന രംഗത്ത് അസൂയാവഹമായ നേട്ടമാണ് അഞ്ച് വര്‍ഷം കൊണ്ട് പെരിന്തല്‍മണ്ണ നഗരസഭ സ്വന്തമാക്കിയത്. 140 കോടിയുടെ വികസനമാണ് ഇക്കാലയളവില്‍ നഗരസഭയില്‍ പൂര്‍ത്തിയാക്കിയത്. വീടില്ലാത്തവര്‍ക്കെല്ലാം വീട് നല്‍കാന്‍ നഗരസഭയ്ക്ക് കഴിഞ്ഞു. ലൈഫിലും മറ്റു ഭവനപദ്ധതികളിലുമായി 1795 കുടുംബങ്ങള്‍ക്കാണ് വീട് നല്‍കിയത്. കൂടുതല്‍ വീട് നിര്‍മിച്ച നല്‍കിയ തദ്ദേശസ്ഥാപനമെന്ന ബഹുമതി സ്വന്തമാക്കാനും നഗരസഭയ്ക്ക് കഴിഞ്ഞു. മാലിന്യമുക്ത രംഗത്തും ഏറെ മുന്നിലാണ് പെരിന്തല്‍മണ്ണ. തിരുവനന്തപുരത്ത് നടന്ന വൃത്തി കോണ്‍ക്ലേവില്‍ സംസ്ഥാനത്ത് മൂന്നാം സ്ഥാനം നേടാന്‍ പെരിന്തല്‍മണ്ണയ്ക്ക് കഴിഞ്ഞു.
വി.പി.നിസാറിന് സംസ്ഥാന പ്രേംനസീര്‍ മാധ്യമ അവാര്‍ഡ്
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




