അഷ്റഫ് കോക്കൂരിന് കെ എം സി സി ദുബായ് പൊന്നാനി മണ്ഡലം കമ്മിറ്റിയുടെ ആദരം ഇന്ന് സമർപ്പിക്കും

അഷ്റഫ് കോക്കൂരിന് കെ എം സി സി ദുബായ് പൊന്നാനി മണ്ഡലം കമ്മിറ്റിയുടെ ആദരം ഇന്ന് സമർപ്പിക്കും

ദുബായ് : പൗരപ്രമുഖനും ,രാഷ്ട്രീയ ,സാമൂഹിക ,സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിലെ നിറസാന്നിധ്യം മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ ട്രഷററും ജില്ലാ കൺവീനറുമായ അഷ്‌റഫ് കോക്കൂരിന് ആദരം. പൊതുപ്രവർത്തനരംഗത്ത് മികവാർന്ന 50 വർഷങ്ങൾ പിന്നിടുന്ന വേളയിലാണ് അദ്ദേഹത്തിന് ഇന്ന് യു എ ഇ കെ എം സി സി പൊന്നാനി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദുബൈ ഫോൽക് ലോർ തിയ്യേറ്ററിൽ കർമ്മ വിശുദ്ധിയുടെ അരനൂറ്റാണ്ട് എന്ന ശീർഷകത്തിൽ ആദരമൊരുക്കുന്നത്.

മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി തങ്ങൾ കർമ്മോത്തമ പുരസ്‍കാര സമർപ്പണം നടത്തും .സ്വീകരണ മഹാ സമ്മേളനത്തിൽ മുഖ്യാതിഥിയായി എംപി അഡ്വ; ഹാരിസ് ബീരാൻ , ആര്യാടൻ ഷൗക്കത്ത് എം എൽ എ,വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാട് ,വേൾഡ് കെഎംസിസി പ്രസിഡന്റ് ഡോ: പുത്തൂർ റഹ്‌മാൻ ,ഷാർജ ഇന്ത്യൻ അസ്സോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര, പൊന്നാനി മണ്ഡലം മുസ്‌ലിം ലീഗ് ഭാരവാഹികളായ പിപി യൂസഫലി ,സിഎം യുസഫ് ,ഷാനവാസ് വട്ടത്തൂർ തുടങ്ങി ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെയും കെഎംസിസിയുടെയും നേതാക്കൾ സംബന്ധിക്കും.

കേരളത്തില്‍ ഒരു സ്‌പോര്‍ട്‌സ് ഇക്കോണമി വികസിപ്പിച്ചെടുക്കും: മന്ത്രി വി. അബ്ദുറഹിമാന്‍

Sharing is caring!