വി.പി.നിസാറിന് സംസ്ഥാന പ്രേംനസീര്‍ മാധ്യമ അവാര്‍ഡ്

വി.പി.നിസാറിന് സംസ്ഥാന  പ്രേംനസീര്‍  മാധ്യമ അവാര്‍ഡ്

മലപ്പുറം: മികച്ച ഫീച്ചര്‍ റിപ്പോര്‍ട്ടര്‍ക്കുള്ള സംസ്ഥാന പ്രേംനസീര്‍ അച്ചടി മാധ്യമ അവാര്‍ഡ് മംഗളം മലപ്പുറം സീനിയര്‍ റിപ്പോര്‍ട്ടറും മലപ്പുറം പ്രസ്‌ക്ലബ്ബ് സെക്രട്ടറിയുമായ വി.പി.നിസാറിന്. വനവിഭവങ്ങളുടെ കുറവും ഇതു മൂലം ചോലനായ്ക്ക വിഭാഗങ്ങള്‍ക്കുണ്ടായ മാറ്റങ്ങളും വിവരിക്കുന്ന കഴിഞ്ഞ ഡിസംബറില്‍ മംഗളത്തില്‍ പ്രസിദ്ദീകരിച്ച ‘കാട്ടുകനി കാണാക്കനി’ എന്ന വാര്‍ത്താലേഖന പരമ്പരക്കാണു അവാര്‍ഡ്. ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറിയും ചലച്ചിത്ര നാടക സംവിധായകനുമായ ഡോ. പ്രമോദ് പയ്യന്നൂര്‍ ജൂറിചെയര്‍മാനായ കമ്മിറ്റിയാണു പുരസ്‌കാര നിര്‍ണയം നടത്തിയത്.

ഗ്രാമീണ പത്രപ്രവര്‍ത്തനത്തിനുള്ള സ്‌റ്റേറ്റ്‌സ്മാന്‍ ദേശീയ മാധ്യമ പുരസ്‌ക്കാരത്തില്‍ ഒന്നാംസ്ഥാനം, കേരളാ നിയമസഭയുടെ ആര്‍. ശങ്കരനാരായണന്‍ തമ്പി മാധ്യമ അവാര്‍ഡ്, കേരളാ നിയമസഭയുടെ ഇ.കെ.നായനാര്‍ മാധ്യമ അവാര്‍ഡ്, രണ്ടുതവണ സംസ്ഥാന പട്ടികജാതി വികസന വകുപ്പിന്റെ അംബേദ്കര്‍ മാധ്യമ അവാര്‍ഡ്, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ യുവപ്രതിഭാ മാധ്യമ അവാര്‍ഡ്, കേരളാ മീഡിയാ അക്കാഡമിയുടെ എന്‍.എന്‍ സത്യവ്രതന്‍ മാധ്യമ അവാര്‍ഡ്, കേരളാ മീഡിയ അക്കാദമിയുടെ ചൊവ്വര പരമേശ്വരന്‍ അവാര്‍ഡ്, പത്തനംതിട്ട പ്രസ്‌ക്ലബ്ബിന്റെ സി.ഹരികുമാര്‍ മാധ്യമ അവാര്‍ഡ്, കൊളമ്പിയര്‍ മാധ്യമ അവാര്‍ഡ്, ജോയി വര്‍ഗീസ് ഫൗണ്ടേഷന്‍ മാധ്യമ പുരസ്‌കാരം, സോളിഡാരിറ്റി സംസ്ഥാന മാധ്യമ അവാര്‍ഡ്, സി.കൃഷ്ണന്‍നായര്‍മാധ്യമ അവാര്‍ഡ് തുടങ്ങിയ 23മാധ്യമ അവാര്‍ഡുകള്‍ക്കു കഴിഞ്ഞ ഏഴുവര്‍ഷത്തിനുള്ളില്‍ വി.പി.നിസാര്‍ അര്‍ഹനായിട്ടുണ്ട്. മലപ്പുറം കോഡൂര്‍ ചെളൂര്‍ മൈത്രിനഗര്‍ സ്വദേശിയാണ്.

കേരളത്തില്‍ ഒരു സ്‌പോര്‍ട്‌സ് ഇക്കോണമി വികസിപ്പിച്ചെടുക്കും: മന്ത്രി വി. അബ്ദുറഹിമാന്‍

Sharing is caring!