ജില്ലാ ആശുപത്രി, നിലമ്പൂര്‍ ഗവണ്‍മെന്റ് കോളേജ് കെട്ടിട നിര്‍മ്മാണ സ്ഥല പരിശോധന നടത്തി

ജില്ലാ ആശുപത്രി, നിലമ്പൂര്‍ ഗവണ്‍മെന്റ് കോളേജ് കെട്ടിട നിര്‍മ്മാണ സ്ഥല പരിശോധന നടത്തി

നിലമ്പൂര്‍: കിഫ്ബി ഫണ്ടുപയോഗിച്ച് നിര്‍മ്മിക്കുന്ന നിലമ്പൂര്‍ ജില്ലാ ആശുപത്രി, നിലമ്പൂര്‍ സര്‍ക്കാര്‍ കോളേജ് എന്നിവയുടെ പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാനുള്ള സ്ഥലം ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ, നിര്‍വഹണ ഏജന്‍സിയായ കിറ്റ്‌കോ എന്‍ജിനീയര്‍മാരും പരിശോധിച്ചു. കിഫ്ബി ഫണ്ടില്‍ നിന്നും 9.8 കോടി രൂപ ചെലവില്‍ ജില്ലാആശുപത്രിക്ക് കെട്ടിടം പണിയാനാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളത്.

അത്യാഹിത വിഭാഗം, എം.ആര്‍.ഐ, എക്‌സറേ അടക്കമുള്ള വിവിധ പരിശോധന വിഭാഗങ്ങള്‍, ബ്ലഡ് ബാങ്ക്, വാര്‍ഡുകള്‍ അടക്കമുള്ളവയായിരിക്കും പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുക. നിലവിലെ ലേബര്‍ റൂം ജനുവരിയില്‍ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതോട് അവിടേക്ക് മാറ്റും തുടര്‍ന്നായിരിക്കും പഴയ ലേബര്‍ റൂം അടക്കമുള്ള കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം പണിയുക. പുതിയ കെട്ടിടത്തില്‍ അണ്ടര്‍ ഗ്രൗണ്ട് പാര്‍ക്കിങ് സൗകര്യവുമുണ്ടായിരിക്കും.

ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മയില്‍ മൂത്തേടം, ആശുപത്രി വികസന സമിതി അംഗം എ.ഗോപിനാഥ്, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ്ബാബു, ആര്‍.എം.ഒ ഡോ പ്രവീണ, കിറ്റ്‌കോ എന്‍ജിനീയര്‍മാരായ ബൈജു ജോണ്‍, ബിനു തിലകന്‍ എന്നിവരും സ്ഥലപരിശോധന നടത്തി.

അമരമ്പലം പഞ്ചായത്തിലെ പൂക്കോട്ടുംപാടം അഞ്ചാംമൈലിനടുത്ത് കിഫ്ബി ഫണ്ടില്‍ നിന്നും 3.96 കോടി രൂപ ചെലവിട്ട് വാങ്ങിയ 5 ഏക്കര്‍ സ്ഥലത്താണ് 12 കോടി ചെലവിട്ട് കോളേജിനായി 3 നില കെട്ടിടം പണിയുക. ഒന്നാം നിലയില്‍ ഭരണവിഭാഗം കെട്ടിടം, രണ്ടാം നിലയില്‍ അക്കാദമിക് വിഭാഗം, മൂന്നാം നിലയില്‍ ലൈബ്രറി സെമിനാര്‍ ഹാള്‍ അടക്കമുള്ളവയാണ് വിഭാവനം ചെയ്യുന്നത്. ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മയില്‍ മൂത്തേടം, അമരമ്പലം പഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കല്‍ ഹുസൈന്‍, കിറ്റ്‌കോ എന്‍ജിനീയര്‍മാരായ ബൈജു ജോണ്‍, ബിനു തിലകന്‍, വിവിധ കക്ഷിനേതാക്കളായ കേമ്പില്‍ രവി, അഷ്‌റഫ് മുണ്ടശേരി, വി.കെ ബാലസുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു. കിറ്റ്‌കോ വിശദ പദ്ധതി രേഖ സമര്‍പ്പിക്കുകയും പ്ലാനിന് അംഗീകാരം ലഭിക്കുകയും ചെയ്യുന്നതോടെ ഉടന്‍ തന്നെ നിലമ്പൂര്‍ സര്‍ക്കാര്‍ കോളേജിന്റെ കെട്ടിടം പണി ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ പറഞ്ഞു.

സമഗ്ര വികസനങ്ങള്‍ എടുത്ത് പറഞ്ഞു വാഴക്കാട് ഗ്രാമപഞ്ചായത്ത് വികസന സദസ്

Sharing is caring!