ഇടിമിന്നലേറ്റ് ഗുരുതരമായി പരുക്കേറ്റ കിഴിശ്ശേരി സ്വദേശി മരിച്ചു

ഇടിമിന്നലേറ്റ് ഗുരുതരമായി പരുക്കേറ്റ കിഴിശ്ശേരി സ്വദേശി മരിച്ചു

കൊണ്ടോട്ടി: മൊറയൂർ മഞ്ഞപ്പുലത്തുപാറയിൽ ഇടിമിന്നലേറ്റ് ഗുരുതരമായി പരുക്കേറ്റ കിഴിശ്ശേരി സ്വദേശി മരിച്ചു. പുളിയക്കോട് മേൽമുറി മഠത്തിൽ മുഹമ്മദിന്റെ മകൻ സിറാജുദ്ദീൻ (ഷാജിമോൻ -40) ആണ് ബുധനാഴ്ച പുലർച്ചെ മരിച്ചത്. കൂടെയുണ്ടായിരുന്ന അബ്ദു റസാഖ് (38) നെ പരിക്കുകളോടെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഗുരുതരമായി പരിക്കേറ്റ സിറാജുദ്ധീനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണപ്പെടുകയായിരുന്നു. വീടിന്റെ നിർമാണ ജോലിക്കിടെയാണ് മിന്നലേറ്റത്.

വയോധിക ദമ്പതികളെ ആക്രമിച്ച് സ്വർണം കവർന്നു, യുവതി അറസ്റ്റിൽ; മകൾക്കായി വലവിരിച്ച് പോലീസ്

Sharing is caring!