മാലിന്യ നിര്‍മാര്‍ജ്ജന രംഗത്ത് കോഡൂര്‍ മാതൃക ഉയര്‍ത്തിക്കാട്ടി പഞ്ചായത്ത് വികസന സദസ്സ്
മലപ്പുറം: മാലിന്യനിര്‍മാര്‍ജ്ജന രംഗത്ത് കോഡൂര്‍ പഞ്ചായത്ത് കൈവരിച്ച നേട്ടങ്ങളും പ്രവര്‍ത്തനങ്ങളും ഉയര്‍ത്തിക്കാട്ടി പഞ്ചായത്ത് വികസന സദസ്സ് സംഘടിപ്പിച്ചു. ഭരണസമിതിയുടെ അഞ്ചു വര്‍ഷകാലയളവില്‍ പഞ്ചായത്തിന്റെ സമഗ്ര മേഖലകളിലും ലഭ്യമായ ഫണ്ടുകള്‍ ഉപയോഗിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ എത്തിക്കാന്‍ കഴിഞ്ഞതായി ഉദ്ഘാടന പ്രസംഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കല്‍ പറഞ്ഞു. പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അംഗം ഷിഹാബ് അരീക്കത്ത് അധ്യക്ഷനായി. പഞ്ചായത്തിന്റെ സമഗ്ര വികസനങ്ങള്‍ അടങ്ങിയ വികസനരേഖ പരിപാടിയില്‍ പ്രകാശനം ചെയ്തു.
മാലിന്യ സംസ്‌കരണത്തിനായി പഞ്ചായത്തില്‍ 3000 സ്‌ക്വയര്‍ ഫീറ്റിലുള്ള എംസിഎഫും 5 മിനി എംസിഎഫുകളും, 14 വാര്‍ഡുകളില്‍ മിനി എംസിഎഫ് സ്ഥാപിക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികളും പൂര്‍ത്തീകരിക്കുകയും ചെയ്തു. 23 ഹരിത കര്‍മ്മ സേന അംഗങ്ങളുടെ പ്രവര്‍ത്തന ഫലമായി 1426 ടണ്‍ അജൈവമാലിന്യങ്ങള്‍ ഓരോ വര്‍ഷവും പഞ്ചായത്തില്‍ നിന്നും ശേഖരിച്ച് സംസ്‌കരണത്തിനായി കയറ്റി അയക്കുന്നു. 90 ശതമാനം എത്തിനില്‍ക്കുന്ന മാലിന്യനിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ 100 ശതമാനം എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്.
ഇതോടൊപ്പം എന്‍ഫോസ്‌മെന്റ് പരിശോധനകളില്‍ 213 കേസുകള്‍ ചുമത്തിയതില്‍ പിഴയായി 1.32 ലക്ഷം രൂപയും സിംഗിള്‍ വാട്‌സ്ആപ്പ് നമ്പര്‍ വഴി ലഭിച്ച മൂന്നു പരാതികളില്‍ 7000 രൂപയും പിഴ ഈടാക്കുകയും മാലിന്യനിക്ഷേപം ഫോട്ടോ സഹിതം പഞ്ചായത്തിന് അറിയിച്ച വ്യക്തിക്ക് പാരിതോഷികം നല്‍കി മാലിന്യ നിര്‍മാര്‍ജ്ജനരംഗത്ത് വലിയ പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്ത് നടത്തിവരുന്നത്. ഇതോടൊപ്പം പഞ്ചായത്തിന് കീഴില്‍ കണ്ടെത്തിയ 54 അതിദരിദ്ര കുടുംബങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കി പഞ്ചായത്തിനെ അതിദരിദ്രരില്ലാത്ത ഇടമാക്കി.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിധവകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തുന്നതിന് ജി.ആര്‍.സിയുടെ നേതൃത്വത്തില്‍ ഉണരാം ഉയര്‍ത്താം എന്ന നൂതന പ്രൊജക്റ്റ് ജില്ലാ കലക്ടറുടെ അനുമതിയോടുകൂടി നടപ്പാക്കുകയും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഡോക്യുമെന്ററി ചിത്രീകരണവും പ്രദര്‍ശനവും നടന്നു വരികയാണ്. ഡിജി കേരളം പദ്ധതിയില്‍ കണ്ടെത്തിയ 18 മുതല്‍ 60 വയസ്സ് വരെയുള്ള എല്ലാവര്‍ക്കും ഡിജിറ്റല്‍ സാക്ഷരത ഉറപ്പുവരുത്തി. ലൈഫ് പി.എം.എ.വൈ ഭവന പദ്ധതിയില്‍ കണ്ടെത്തിയ 191 ഗുണഭോക്താക്കളില്‍ 160 വീടുകള്‍ പൂര്‍ത്തിയാക്കുകയും 30 വീടുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയും ചെയ്യുന്നു. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ അഭിമാന പദ്ധതിയായ കെ സ്മാര്‍ട്ട് വഴി 23,825 അപേക്ഷകളില്‍ 22567 ഫയലുകള്‍ തീര്‍പ്പാക്കുകയും വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുകയും വസ്തു നികുതി ഇനത്തില്‍ 2915251 രൂപ പിരിച്ചെടുക്കുകയും ചെയ്തു. പഞ്ചായത്തില്‍ സാന്ത്വന പരിചരണം ആവശ്യമുള്ള 250 ഓളം രോഗികള്‍ക്ക് അഞ്ചു വര്‍ഷത്തിനുള്ളില്‍ 30 ലക്ഷം രൂപയുടെ മരുന്നുകളും സേവനങ്ങളും ലഭ്യമാക്കി. കോഡൂരിന്റെ തനത് വിളയും പൈതൃക പ്രാധാന്യവുമുള്ള കോഡൂര്‍ കുമ്പളങ്ങ കൃഷിയുടെ പ്രോത്സാഹത്തിന് കാര്‍ഷിക കര്‍മ്മ സേന വഴി വ്യാപക പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തില്‍ നടപ്പിലാക്കി.
വയോധിക ദമ്പതികളെ ആക്രമിച്ച് സ്വർണം കവർന്നു, യുവതി അറസ്റ്റിൽ; മകൾക്കായി വലവിരിച്ച് പോലീസ്
പഞ്ചായത്തിന്റെ പശ്ചാത്തല സൗകര്യ വികസനങ്ങള്‍ക്കായി 10.38 കോടി രൂപയാണ് ചെലവഴിച്ചത്. പഞ്ചായത്തിന്റെ നൂതന ആശയങ്ങളുടെ ഭാഗമായി ജി.ആര്‍.സിയുടെ നേതൃത്വത്തില്‍ വിവിധ പദ്ധതികളും വയോജന ക്ഷേമത്തിനായി വയോജന പാര്‍ക്ക് ഉല്ലാസ യാത്ര തുടങ്ങിയ പദ്ധതികളും പെണ്‍കുട്ടികള്‍ക്കായി അടര്‍ പദ്ധതി, പട്ടികജാതി വികസനത്തിനുള്ള വിവിധ പദ്ധതികള്‍, ബഡ്‌സ്, കാര്‍ഷിക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍, മൃഗസംരക്ഷണ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍, തൊഴില്‍മേളകള്‍, ജല്‍ജീവന്‍ മിഷന്‍ പദ്ധതിയില്‍ 66 കോടി രൂപ ചെലവില്‍ സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതി അവസാന ഘട്ടത്തിലേക്ക് കടക്കുന്നു.
പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ആസ്യ കുന്നത്ത്, ഫാത്തിമ വട്ടോളി, അംഗങ്ങളായ ഷാനവാസ്, ആസിഫ് മുട്ടിയറക്കല്‍, കെ.ടി. റബീബ്, അജ്മല്‍ തറയില്‍, മുഹമ്മദാലി മങ്കരത്തൊടി, മുഹമ്മദ് ഉസ്മാന്‍, മുംതാസ് വില്ലന്‍, ഫൗസിയ വടക്കാത്ര, സമീമത്തുനിസ, ജൂബി, നീല കണ്ഠന്‍, ശ്രീജ കാവുങ്ങല്‍, അമീറ വരിക്കോട്ടില്‍, പി.കെ. ശരീഫ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സി.പി. ഷാജി, കടമ്പോട്ട് മുഹമ്മദാലി തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി രാകേഷ് മോഹന്‍ പരിപാടിയുടെ വിശദീകരണം നിര്‍വഹിച്ചു. ജെ.ഡി. ജൂനിയര്‍ സൂപ്രണ്ട് ഹേന റിപ്പോര്‍ട്ട് ക്രോഡീകരണം നടത്തി. അസിസ്റ്റന്റ് സെക്രട്ടറി ബി. ബിന്ദു നന്ദിയും പറഞ്ഞു.
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




