വയോധിക ദമ്പതികളെ ആക്രമിച്ച് സ്വർണം കവർന്നു, യുവതി അറസ്റ്റിൽ; മകൾക്കായി വലവിരിച്ച് പോലീസ്

വയോധിക ദമ്പതികളെ ആക്രമിച്ച് സ്വർണം കവർന്നു, യുവതി അറസ്റ്റിൽ; മകൾക്കായി വലവിരിച്ച് പോലീസ്

മഞ്ചേരി: കിടപ്പുരോഗികളായ വയോധിക ദമ്പതിമാര്‍ താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ച് കയറി സ്വര്‍ണാഭരണം കവര്‍ന്ന അയല്‍വാസിയായ സ്ത്രീ അറസ്റ്റില്‍. പുല്ലൂര്‍ സ്വദേശി അച്ചിപ്പറമ്പന്‍ വീട്ടില്‍ ജസീറ മോള്‍ (47)നെയാണ് മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഓഗസ്റ്റ് എട്ടിന് ഉച്ചക്ക് രണ്ടരക്കാണ് കേസിനാസ്പദമായ സംഭവം. പുല്ലൂര്‍ രാമന്‍കുളത്ത് വാടകയ്ക്ക് താമസിക്കുന്ന വയോധികരായ തോമസ് ബാബുവും ഭാര്യ സൗമിനിയും താമസിക്കുന്ന വീട്ടിലേക്കാണ് അതിക്രമിച്ചു കയറിയത്. വയോധികരെ പരിചരിക്കുന്ന സ്ത്രീ വീട്ടില്‍ പോയ സമയം നോക്കി വീട്ടിലെത്തിയ അയല്‍വാസിയായ ഉമ്മയും മകളും ചേര്‍ന്ന് കവര്‍ച്ച നടത്തുകയായിരുന്നു. കിടപ്പുമുറിയില്‍ തനിച്ച് കിടക്കുകയായിരുന്ന കാഴ്ചശേഷി നഷ്ടപ്പെട്ട വയോധികയുടെ കൈകള്‍ രണ്ടും പിടിച്ചുവച്ചും ശബ്ദമുണ്ടാക്കിയപ്പോള്‍ മുഖംപൊത്തിയും കാതിലെ ഒരു പവന്‍ വരുന്ന സ്വര്‍ണക്കമ്മലുകള്‍ കവര്‍ച്ച ചെയ്യുകയായിരുന്നു. കവര്‍ച്ചക്ക് പ്രതിയെ സഹായിച്ച ഒളിവില്‍ പോയ പ്രതിയുടെ മകളെ പോലീസ് അന്വേഷിച്ചുവരികയാണ്. പ്രതി വില്‍പ്പന നടത്തിയ സ്വര്‍ണം മഞ്ചേരിയിലെ ജ്വല്ലറിയില്‍ നിന്ന് പോലീസ് കണ്ടെടുത്തു.

പ്രതികള്‍ കൂടുതല്‍ കളവ് നടത്തിയിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിനായി യുവതിയെ കസ്റ്റഡിയില്‍ വാങ്ങി തുടരന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. മലപ്പുറം ഡിവൈഎസ്പി കെ.എം. ബിജു, മഞ്ചേരി പോലീസ് ഇന്‍സ്പെക്ടര്‍ പ്രതാപ് കുമാര്‍, മഞ്ചേരി പോലീസ് സബ് ഇന്‍സ്പെക്ടര്‍ നവീന്‍ ഷാജി, എസ്‌ഐ അശ്വതി കുന്നത്ത്, എഎസ്ഐ പ്രീതി, പോലീസ് ഉദ്യോഗസ്ഥരായ കെ. റിയാസ്, രേഷ്മ, സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അംഗങ്ങളായ ദിനേഷ് ഇരുപ്പക്കണ്ടന്‍, മുഹമ്മദ് സലീം പൂവത്തി, വി.പി. ബിജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടി കേസന്വേഷണം നടത്തുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

വികസന പാതയില്‍ യശസ്സുയര്‍ത്തി എടപ്പാള്‍ ഗ്രാമപഞ്ചായത്ത്

Sharing is caring!