മൂവായിരത്തിലധികം വയോജനങ്ങളുമായി മലപ്പുറം നഗരസഭയുടെ ഉല്ലാസ യാത്ര

മൂവായിരത്തിലധികം വയോജനങ്ങളുമായി മലപ്പുറം നഗരസഭയുടെ ഉല്ലാസ യാത്ര

മലപ്പുറം: 3180 വയോജങ്ങൾ, 320 വളണ്ടിയർമാർ മെഡിക്കൽ ടീം ഉൾകൊള്ളുന്ന അഞ്ച് ആംബുലൻസ് ഉൾപ്പടെ മലപ്പുറം ന​ഗരസഭയുടെ മേൽനോട്ടത്തിൽ പുലർച്ചെ 6 മണിക്ക് ആരംഭിച്ച വയോജന ഉലാസ യാത്ര രാത്രി പത്ത് മണിയോടെ വീടുകളിൽ തിരിച്ചെത്തി.  ലോകത്ത് നിലവിൽ രേഖപ്പെടുത്തിയ വയോജന ഉല്ലാസ യാത്രയിൽ ലോക റക്കോർഡ് ബുക്കിലും ഈ വയോജന യാത്ര ഇടം നേടിയെന്ന് സംഘാടകർ അറിയിച്ചു.

40 വാർഡുകളിൽ നിന്നുമായി 83 ബസ്സുകളിൽ ആണ് യാത്ര സംഘം ഉല്ലാസ യാത്ര പൂർത്തി ആക്കിയത് അറുപതു വയസ്സ് മുതൽ 100 വയസ്സിലേക്കി എത്തുന്നവർ ഉൾപ്പടെ ഉള്ളവർ ഉർജ്ജ്വ സ്വലതയോടെയാണ് യാത്രയിൽ പങ്കാളികളായത്. ആലത്തൂർ പടി സ്വദേശി 104 വയ്യസ്സുള്ള അണ്ടിക്കാടൻ ഹലീമ പതാക ചെയർമാൻ മുജീബ് കാടേരിക്ക് നൽകിയാണ് യാത്ര തുടക്കം കുറിച്ചത്. പങ്കെടുത്ത മുഴുവൻ യാത്ര അംഗങ്ങൾക്കും ഉദ്ഘടാന സമയം നൽകിയ വർണ്ണ കുടകൾ ഒരേസമയം തുറന്നു ആഹ്ലാദം പ്രകടിപ്പിച്ചാണ് യാത്ര ആരംഭിച്ചത്.

നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 40 ലക്ഷം രൂപ ചെലവഴിച്ചാണ് ഈ പദ്ധതി നടപ്പിലാക്കിയത്. യാത്രയിൽ പങ്കെടുത്ത വയോജനങ്ങൾക്ക് യാത്ര ചിലവ്, ഭക്ഷണം, വിനോദ കേന്ദ്രങ്ങളിലെ പ്രവേശന ഫീസുകൾ ഉൾപ്പെടെ മറ്റു പൊതുവായ ചിലവുകൾ ഉൾപ്പെടെ മുഴുവൻ തുകകളും നഗരസഭയാണ് വഹിച്ചത്. കൂടാതെ യാത്രയിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും വർണ്ണ കുടകളും ഗിഫ്റ്റുകളും നഗരസഭ സ്പോൺസർഷിപ്പ് മുഖാന്തിരം കണ്ടെത്തി നൽകി.

രാവിലെ കോട്ടക്കുന്നിൽ നിന്നും യാത്ര ആരംഭിച്ച വിനോദസഞ്ചാരികൾക്ക് ഏഴര മണിയോടെ അരീക്കോട് പ്രത്യേകം തയ്യാറാക്കിയ രണ്ടു ഓഡിറ്റോറിയങ്ങളിൽ പ്രഭാത ഭക്ഷണം നൽകി. ശേഷം വയനാട് മുട്ടിൽ ഓഡിറ്റോറിയത്തിൽ ഉച്ചഭക്ഷണവും പ്രഭാത ഭക്ഷണം നൽകിയ അതേ ഓഡിറ്റോറിയങ്ങളിൽ രാത്രി ഭക്ഷണവും നൽകിയാണ് യാത്ര പൂർത്തീകരിച്ചത്.

വയനാട് പൂക്കോട് തടാകം, കാരാപ്പുഴ ഡാം തുടങ്ങിയവ ഉൾപ്പെടെയുള്ള വിനോദ കേന്ദ്രങ്ങളിൽ സംഘം സന്ദർശനം നടത്തി. രാവിലെ കോട്ടക്കുന്നിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ നഗരസഭ വൈസ് ചെയർപേഴ്സൺ കൊന്നോല ഫൗസിയ കുഞ്ഞിപ്പു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി കെ സക്കീർ ഹുസൈൻ, പി കെ അബ്ദുൽ ഹക്കീം, പരി അബ്ദുൽ ഹമീദ്, മറിയുമ്മ ഷെരീഫ് കോണോത്തൊടി, സിപി ആയിഷാബി, പ്രതിപക്ഷ നേതാവ് ഒ സഹദേവൻ എന്നിവർ പ്രസംഗിച്ചു മലയിൽ ഗ്രൂപ്പ് ചെയർമാൻ മുഹമ്മദ് ഖദ്ധാഫി മുഖ്യാതിഥി ആയിരുന്നു.

ലോകത്തെ മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയില്‍ മലപ്പുറത്തിന്റെ മരുമകൾ

അൽ ഹിന്ദ് കോർപ്പറേറ്റ് ഡയറക്ടർ നൂറുദ്ദീൻ എ അഹമ്മദ്, കോട്ടക്കുന്ന് കൂട്ടായ്മ സെക്രട്ടറി റഹൂഫ് വരിക്കോട്, മുനിസിപ്പൽ സെക്രട്ടറി സുധീർകുമാർ, ഇന്റർനാഷണൽ റെക്കോർഡ് ഫോറം ജൂറി സുനിൽ ജോസഫ് എന്നിവർ പ്രസംഗിച്ചു,

Sharing is caring!