പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിലെ ആദ്യ വികസന സദസ് കീഴാറ്റൂരിൽ നടന്നു

പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിലെ ആദ്യ വികസന സദസ് കീഴാറ്റൂരിൽ നടന്നു

പെരിന്തൽമണ്ണ: പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങൾ വിലയിരുത്താനും പൊതുജനങ്ങളുടെ അഭിപ്രായങ്ങളും ആശയങ്ങളും സമാഹരിക്കുന്നതിനും കിഴാറ്റൂർ ഗ്രാമപഞ്ചായത്ത് വികസന സദസ് സംഘടിപ്പിച്ചു. കീഴാറ്റൂർ ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് അംഗം പി. ഉണ്ണി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ. ബാലസുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. റിസോഴ്സ് പേഴ്സൺ എസ്. രാജേഷ് കുമാർ ആമുഖ പ്രഭാഷണം നടത്തി.

ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പി. ശാന്തി, അസിസ്റ്റന്റ് സെക്രട്ടറി അനീഷ് ബാബു എന്നിവർ പ്രസംഗിച്ചു. സംസ്ഥാനത്തിന്റെയും കീഴാറ്റൂർ പഞ്ചായത്തിന്റെയും വികസന നേട്ടങ്ങൾ വിവരിക്കുന്ന വീഡിയോകളും വികസന സദസിൽ പ്രദർശിപ്പിച്ചു. ഭാവി വികസനം എന്തായിരിക്കണമെന്ന്ത് സംബന്ധിച്ച പൊതുജനങ്ങൾ പങ്കെടുത്ത ക്രിയാത്മകമായ ചർച്ചയും സദസ്സിന്റെ ഭാഗമായി നടന്നു.

ലോകത്തെ മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയില്‍ മലപ്പുറത്തിന്റെ മരുമകൾ

Sharing is caring!