ലോകത്തെ മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയില്‍ മലപ്പുറത്തിന്റെ മരുമകൾ

ലോകത്തെ മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയില്‍ മലപ്പുറത്തിന്റെ മരുമകൾ

മലപ്പുറം: ലോകത്തെ മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയില്‍ ഇടംപിടിച്ച് മലയാളി ഡോ. അപര്‍ണ ദാസ്. അമേരിക്കയിലെ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയും എല്‍സേവിയറും ചേര്‍ന്ന് പ്രസിദ്ധീകരിച്ച ലോകത്തിലെ മികച്ച 2 ശതമാനം ശാസ്ത്രജ്ഞരുടെ പട്ടികയിലാണ് കോട്ടയം മാഞ്ഞൂര്‍ സ്വദേശിനിയും നിലവില്‍ റിസര്‍ച്ച് കണ്‍സള്‍ട്ടന്റും അലൈനര്‍ എ.ഐയില്‍ എ.ഐ ട്രെയിനറുമായ ഡോ. അപര്‍ണദാസ് ഇടംപിടിച്ചത്. യു.കെയിലെ ബിസിനസുകാരനായ മലപ്പുറം ചെട്ടിപ്പടി സ്വദേശി രാജേഷ് അമ്മാട്ടാണ് ഭര്‍ത്താവ്.

ഫ്രാന്‍സിലെ ജോസഫ് ഫോറിയര്‍ സര്‍വകലാശാലയില്‍ നിന്നാണ് അപര്‍ണ ദാസ് നാനോ ഫിസിക്‌സില്‍ ഡോക്ടറേറ്റ് നേടിയത്. യു.എസിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ ഗവേഷകയായിരുന്നു. ജര്‍മ്മനിയിലെ ഗോട്ടിഗനിലെ ജോര്‍ജ് ഓഗസ്റ്റ് യൂണിവേഴ്‌സിറ്റിയിലും ഗവേഷകയായിരുന്നു. സൗദി അറേബ്യയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ ഫഹദ്് യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രഫസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ശാസ്ത്ര ജേര്‍ണലുകളില്‍ 152 പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. 5 പുസ്തകങ്ങള്‍ രചിക്കുകയും 53 അന്താരാഷ്ട്ര കോണ്‍ഫറന്‍സുകളില്‍ പ്രത്യേക സംഭാവനകള്‍ നല്‍കിയിട്ടുമുണ്ട്.

യുവ വനിതാ ഗവേഷക അവാര്‍ഡ്, ഔട്ട്സ്റ്റാന്‍ഡിംഗ് റിസര്‍ച്ചര്‍ അവാര്‍ഡ്, യൂറോപ്യന്‍ മൈക്രോസ്‌കോപ്പി സൊസൈറ്റി (ഇഎംഎസ്) ഔട്ട്സ്റ്റാന്‍ഡിംഗ് പേപ്പര്‍ അവാര്‍ഡുകള്‍, മാരി-ക്യൂറി ഫെലോഷിപ്പ്, സിഇഎ-സിഎന്‍ആര്‍എസ് റിസര്‍ച്ച് ഫെലോഷിപ്പ്, ബ്രെയിന്‍ കൊറിയ 21 ഫെലോഷിപ്പ് തുടങ്ങിയ നിരവധി അന്താരാഷ്ട്ര ഫെലോഷിപ്പുകള്‍ എന്നിവ നേടിയിട്ടുണ്ട്. ഡോ. അപര്‍ണ ദാസ്, അന്താരാഷ്ട്ര ജേര്‍ണലുകളുടെ കോ-എഡിറ്റര്‍-ഇന്‍-ചീഫ്, ഗസ്റ്റ് എഡിറ്റര്‍, പീര്‍ റിവ്യൂവര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കോട്ടയം കുറുപ്പന്തറയിലെ സെന്റ് തോമസ് ലോവര്‍ പ്രൈമറി സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം, തുടര്‍ന്ന് കല്ലറയിലെ എസ്എംവിഎന്‍എസ്എസ് എച് എസ്എസില്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാഭ്യാസം.കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ നിന്ന് ഫോട്ടോണിക്‌സില്‍ അഞ്ച് വര്‍ഷത്തെ ഇന്റഗ്രേറ്റഡ് മാസ്റ്റര്‍ ബിരുദവും നേടി.

ഇപ്പോള്‍ യു.കെയിലെ സതാംപ്ടണിലാണ് താമസിക്കുന്നത്. കോട്ടയത്തെ മാഞ്ഞൂരിലെ അരുണോദയം വീട്ടില്‍ പി. എന്‍. മാധവന്‍- ലീല ദമ്പതികളുടെ മകളാണ്.

കെ.എഫ്.സി വായ്പാ തട്ടിപ്പ്; പി വി അൻവറിനെതിരെ കള്ളപ്പണ ഇടപാടിൽ കേസെടുത്ത് ഇ ഡി

Sharing is caring!