മഞ്ചേരിയിൽ ബൈക്കും സൈക്കിളും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറുവയസ്സുകാരന്‍ മരിച്ചു

മഞ്ചേരിയിൽ ബൈക്കും സൈക്കിളും കൂട്ടിയിടിച്ചുണ്ടായ  അപകടത്തില്‍ ആറുവയസ്സുകാരന്‍ മരിച്ചു

മഞ്ചേരി: നറുകര മേമാട് ബൈക്കും സൈക്കിളുംകൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറുവയസ്സുകാരന്‍ മരിച്ചു. നറുകര മേമാട് യൂസഫ് ഇളയോടന്റെ മകന്‍ മുഹമ്മദ് ഇസിയാന്‍ (6),ആണ് മരണപ്പെട്ടത്. ഇന്ന് അഞ്ച് മണിയോടെയാണ് അപകടം.

മേമാട് 3-ജി വില്ലക്ക് സമീപം സൈക്കിള്‍ ഓടിച്ച് പോകുകയായിരുന്ന കുട്ടിയെ ബൈക്ക് ഇടിക്കുകയായിരുന്നു. ബൈക്ക് ഓടിച്ചത് സമീപവാസിയായ ആഷിക് മുട്ടേങ്ങാടന്‍ ആണെന്ന് പൊലീസ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആദ്യം മഞ്ചേരി സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജിലുമാണ് പ്രവേശിപ്പിച്ചത്. എന്നാല്‍ വൈകുന്നേരം ആറുമണിയോടെ ചികിത്സയ്ക്കിടെ ഇസിയാന്‍ മരണമടഞ്ഞു.

സംഭവത്തെ തുടര്‍ന്ന് മഞ്ചേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കേരള സര്‍ക്കാര്‍ നടത്തുന്നത് ഗോള്‍ഡ് ചോരിയാണെന്ന് എ പി അനില്‍കുമാര്‍

Sharing is caring!