കേരള സര്‍ക്കാര്‍ നടത്തുന്നത് ഗോള്‍ഡ് ചോരിയാണെന്ന് എ പി അനില്‍കുമാര്‍

കേരള സര്‍ക്കാര്‍ നടത്തുന്നത് ഗോള്‍ഡ് ചോരിയാണെന്ന് എ പി അനില്‍കുമാര്‍

മലപ്പുറം: മലപ്പുറം കേന്ദ്രസര്‍ക്കാരിന്റേത് വോട്ട് ചോരിയാണെങ്കില്‍ കേരള സര്‍ക്കാര്‍ നടത്തുന്നത് ഗോള്‍ഡ് ചോരിയാണെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് എ പി അനില്‍കുമാര്‍ എംഎല്‍എ. ശബരിമലയില്‍ ദേവസ്വം ബോര്‍ഡ് നടത്തിയ സ്വര്‍ണമോഷണം മറച്ചുപിടിക്കാനാണ് സര്‍ക്കാര്‍ അയ്യപ്പസംഗമം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയില്‍ നിന്ന് പുറത്തുവന്ന കാര്യങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. സിപിഎം അറിവോടെയുള്ള ഇക്കാര്യത്തെക്കുറിച്ച് സര്‍ക്കാരിന് വ്യക്തമായ ധാരണയുണ്ട്. എല്‍ഡിഎഫ് സര്‍ക്കാര്‍ ക്ഷേത്രങ്ങളെപ്പോലും വെറുതെ വിടുന്നില്ല. ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ പ്രസ്താവന ഞെട്ടിപ്പിക്കുന്നതാണ്. 2019-ല്‍ കൊണ്ടുപോയത് സ്വര്‍ണം പൂശിയതാണെന്ന് പറയുന്നവര്‍ സ്വര്‍ണപ്പാളി എവിടെപ്പോയെന്ന് വ്യക്തമാക്കണം. ക്ഷേത്രവുമായി ബന്ധമില്ലാത്ത ആളുടെ കയ്യില്‍ സ്വര്‍ണം പൂശാന്‍ കൊടുത്തുവിട്ടതിലൂടെ സര്‍ക്കാരിന്റെ അഴിമതിയുടെ ചെമ്പാണ് പുറത്തായത്. ഹൈക്കോടതിയുടെ അനുമതിയില്ലാതെയാണ് ഇത്തവണ സ്വര്‍ണം പൂശാന്‍ കൊണ്ടുപോയത്. ചെന്നൈയിലെത്തിക്കാന്‍ 40 ദിവസമെടുത്തത് പണപ്പിരിവിന് വേണ്ടിയാണ്. ഇക്കാര്യങ്ങളൊക്കെ അന്വേഷിക്കണം.

ശബരിമലയില്‍ ഒമ്പതിന് നടക്കുന്ന വിശ്വാസസംഗമത്തിലൂടെ സര്‍ക്കാരിന്റെ അഴിമതികള്‍ തുറന്നുകാട്ടുമെന്നും അനില്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു. ഡിസിസി പ്രസിഡന്റ് അഡ്വ. വി.എസ്. ജോയിയും എ പി അനില്‍കുമാറിനൊപ്പം ഉണ്ടായിരുന്നു.

പയ്യനാട് ആരാധകരെ ആവേശത്തിലാഴ്‌ത്തി സഞ്ജു സാംസണും

Sharing is caring!