ദീർഘദൂര കയാക്കിങ് യാത്രയായ ചാലിയാർ റിവർ പാഡിലിന് തുടക്കമായി

ദീർഘദൂര കയാക്കിങ് യാത്രയായ ചാലിയാർ റിവർ പാഡിലിന് തുടക്കമായി

നിലമ്പൂർ: ജെല്ലി ഫിഷ് വാട്ടർ സ്പോർട്സ് ക്ലബ്ബും നിലമ്പൂർ ടൂറിസം ഓർഗനൈസേഷനും ചേർന്നൊരുക്കുന്ന ദീർഘദൂര കയാക്കിങ് യാത്രയായ ചാലിയാർ റിവർ പാഡിൽ. ആര്യാടൻ ഷൗക്കത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഒക്ടോബർ 3 മുതൽ അഞ്ചു വരെ നടക്കുന്നയാത്ര ചാലിയാറിനെ സംരക്ഷിക്കാനും ജലസാഹസിക വിനോദ യാത്ര പ്രോത്സാഹിപ്പിക്കാനുമാണ്.

കയാക്കിംഗ് താരങ്ങളോടൊപ്പം തുടക്കക്കാരും തുഴയെറിയാഉണ്ടായിരുന്നു. ആറു വയസ്സുകാരി മുതൽ അറുപത്തി ഒൻപതുകാരൻ വരെ തുഴയാനുണ്ട്. വിവിധതരം കയാക്കുകളിലും സ്റ്റാൻഡ് പാടിലിലും പായ്‌ വഞ്ചിയിലും ചുരുളൻ വള്ളത്തിലുമായാണ് മൂന്നുദിവസത്തെ യാത്ര. നിലമ്പൂർ മാനവേദൻ ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തുള്ള കടവിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. പി വി അബ്ദുൽ വഹാബ് എം പി ഫ്ലാഗ് ഓഫ് ചെയ്തു.

ഒക്ടോബർ അഞ്ചിന് കോഴിക്കോട് ചെറുവണ്ണൂരിലെ ഫിഷ് വാട്ടർ സ്പോർട്സ് ക്ലബ്ബിൽ സമാപിക്കുന്ന യാത്ര 68 കിലോമീറ്റർ ആണ് സഞ്ചരിക്കുന്നത്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് യാത്ര. മൂന്ന് ദിവസം കൊണ്ട് ചാലിയാറിൽ നിന്നും 2000 കിലോഗ്രാം മാലിന്യം ശേഖരിക്കാനും ലക്ഷ്യമിടുന്നുണ്ട്. സ്പോർട്സ് സ്ഥാപകൻ കൗഷിക് കൊടിത്തോടിക അധ്യക്ഷത വഹിച്ച ചടങ്ങിൽ നിലമ്പൂർ ടൂറിസം ഓർഗനൈസേഷൻ വർക്കിംഗ് പ്രസിഡണ്ട് മുജീബ് ദേവശ്ശേരി സ്വാഗതവും ജെല്ലിഫിഷ് മാനേജിംഗ് ഡയറക്ടർ റിൻസി ഇക്ബാൽ, ടൂറിസം മാഗസിൻ എഡിറ്റർ രവിശങ്കർ, സമദ് മമ്പാട് പി വി സനിൽകുമാർ, നാലകത്ത് ബീരാൻ കുട്ടി, റഫീഖ് എടക്കര, ഹിദായത്ത് ചുള്ളിയിൽ, സ്വാമി അഗസ്റ്റിൻ, അഷ്റഫ് ലബ്ബ എന്നിവർ ആശംസ നേർന്നു. ജെല്ലി ഫിഷ് മാനേജർ പ്രസാദ് നന്ദിയും പറഞ്ഞു.

പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോ​ഗിച്ച് ലഹരി വിൽപന; മൂന്ന് പേർ അറസ്റ്റിൽ

Sharing is caring!