ഇസ്രയേൽ ക്രൂരതയ്ക്കെതിരെ മലപ്പുറത്ത് എസ് വൈ എസ് പലസ്തീൻ ഐക്യദാർഢ്യ റാലി
മലപ്പുറം: ലോക മനസാക്ഷിയെത്തന്നെ വെല്ലുവിളിച്ച് ഇസ്രയേൽ പലസ്തീനിലെ പിഞ്ചുകുഞ്ഞുങ്ങളെയടക്കം ആയിരക്കണത്തിന് മനുഷ്യർക്ക് നേരെ നടത്തിക്കൊണ്ടിരിക്കുന്ന ക്രൂരമായ അക്രമങ്ങൾക്കും കൊടുംക്രൂരതക്കുമെതിരെ എസ് വൈ എസ് മലപ്പുറത്ത് നടത്തിയ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പ്രതിഷേധമിരമ്പി . കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി കെ പി ജമാൽ കരുളായി ഉദ്ഘാടനം ചെയ്തു. കൊടും പട്ടിണിക്കിരയായി നരക യാഥനയനുഭവിക്കുന്ന പലസ്തീനിലേക്ക് ഭക്ഷ്യ വസ്തുക്കളുമായി പുറപ്പെട്ട കപ്പലുകൾക്കെതിരെ അക്രമങ്ങൾ അഴിച്ച് വിട്ട് തടഞ്ഞുവെച്ച ഇസ്രയേൽ ഭീകരതയെ ലോക രാജ്യങ്ങൾ ഒന്നിച്ചു നേരിടണമെന്ന് അദ്ദേഹം പറഞ്ഞു.
കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം സോൺ പ്രസിഡൻ്റ് പി സുബൈർ അധ്യക്ഷത വഹിച്ചു. എസ് വൈ എസ് സംസ്ഥാന സാന്ത്വനം സയറക്ടർ പി പി മുജീബ് റഹ്മാൻ, അബ്ബാസ് സഖാഫി കോഡൂർ പ്രസംഗിച്ചു. എസ് വൈ എസ് ജില്ലാ ഉപാധ്യക്ഷൻ എം ദുൽഫുഖാറലി സഖാഫി, എസ് എസ് എഫ് ജില്ലാ ജനറൽ സെക്രട്ടറി ടി എം ശുഐബ്, കേരള മുസ്‌ലിം ജമാഅത്ത് സോൺ ജനറൽ സെക്രട്ടറി മുഹമ്മദ് സഖാഫി പഴമള്ളൂർ, എസ് വൈ എസ് സോൺ പ്രസിഡൻ്റ് സി കെ ഖാലിദ് സഖാഫി , മൂസക്കുട്ടി ഹാജി പാക്കാടൻ, ബദ്റുദ്ധീൻ കോഡൂർ , എം കെ അബ്ദുസ്സലാം, അബ്ദുന്നാസിർ പടിഞ്ഞാറ്റുംമുറി, ഫഖ്റുദ്ധീൻ താണിക്കൽ, ഇസ്മാഈൽ സഖാഫി ആലത്തൂർപടി , അബ്ദുൽ ഗഫൂർ അദനി മക്കരപ്പറമ്പ് എന്നിവർ റാലിക്ക് നേതൃത്വം നൽകി.
പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് ലഹരി വിൽപന; മൂന്ന് പേർ അറസ്റ്റിൽ
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




