പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോ​ഗിച്ച് ലഹരി വിൽപന; മൂന്ന് പേർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോ​ഗിച്ച് ലഹരി വിൽപന; മൂന്ന് പേർ അറസ്റ്റിൽ

പെരിന്തല്‍മണ്ണ: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പ്രലോഭിപ്പിച്ച് ലഹരിക്കടത്ത് നടത്തുകയും ലഹരി ഉപയോഗിക്കാന്‍ പ്രേരിപ്പിപ്പിക്കുകയും ചെയ്ത കേസിൽ മൂന്ന് പേരെ പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തു. വാഴേങ്കട ബിടാത്തി ചോരമ്പറ്റ മുഹമ്മദ് റാഷിദ് (34), ചെര്‍പ്പുളശേരി കാളിയത്ത്പടി വിഷ്ണു(22), കാറല്‍മണ്ണ പുതുപഴനി അശ്വിന്‍ (20) എന്നിവരെയാണ് പെരിന്തല്‍മണ്ണ സിഐ സുമേഷ് സുധാകരന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

മൂന്ന് പേര്‍ക്കെതിരേ വിവിധ പോലീസ് സ്റ്റേഷനുകളില്‍ കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു. പണം വാഗ്ദാനം ചെയ്തും കഞ്ചാവ് നല്‍കാമെന്നും ഒഡീഷയിലെ വിവിധ സ്ഥലങ്ങള്‍ കാണിച്ചു കൊടുക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചുമാണ് ഇവര്‍ കുട്ടികളെ കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു. പട്ടാമ്പിയിലെ വീട്ടില്‍ വച്ചും ഒറീസയില്‍ വച്ചും പ്രതികള്‍ കുട്ടികള്‍ക്ക് കഞ്ചാവ് നല്‍കിയതായി അന്വേഷണത്തില്‍ വ്യക്തമായി. ആലിപ്പറമ്പ് സ്വദേശിയായ 16 വയസുകാരനാണ് പോലീസില്‍ പരാതി നല്‍കിയത്. എസ്‌ഐ അക്ഷയ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ജയന്‍, കൃഷ്ണപ്രസാദ്, സല്‍മാന്‍ എന്നിവരും പ്രതികളെ പിടികൂടിയ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

സൂപ്പർ ലീ​ഗ് ഫുട്ബോളിൽ ആവേശം നിറഞ്ഞ ആദ്യ പോരാട്ടത്തിൽ തൃശൂരിനെ തകർത്ത് മലപ്പുറം തുടങ്ങി

Sharing is caring!