സൂപ്പർ ലീ​ഗ് ഫുട്ബോൾ; സീസണിലെ ആദ്യ പോരാട്ടത്തിൽ തൃശൂരിനെ തകർത്ത് മലപ്പുറം

സൂപ്പർ ലീ​ഗ് ഫുട്ബോൾ; സീസണിലെ ആദ്യ പോരാട്ടത്തിൽ തൃശൂരിനെ തകർത്ത് മലപ്പുറം

മലപ്പുറം: സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണിലെ പയ്യനാട്ടെ ആദ്യ മത്സരത്തിൽ തൃശ്ശൂരിനെ എതിരില്ലാത്ത 1 ഗോളിന് തകർത്ത് മലപ്പുറം എഫ് സി തുടങ്ങി. 4-4-2 ഫോർമേഷനിലാണ് കോച്ച് മിഗ്വേൽ ടീമിനെ മൈതാനത്തിറക്കിയത്. ടീം ലൈനപ്പിലേക്ക് വരുമ്പോൾ ഗോൾ പോസ്റ്റിന് മുന്നിൽ അസ്ഹറും പ്രധിരോധ നിരയിൽ സെന്റർ ബാക്കുകളായി ഐറ്റർ അൽദലൂറും ഹക്കുവുമാണ് ഇറങ്ങിയത്. ഫുൾബാക്കുകളായി നിതിൻ മധുവും അണ്ടർ 23 താരം ജിതിൻ പ്രകാശും കളത്തിലിറങ്ങി. മധ്യനിരയിൽ പുതിയ മൊറോക്കൻ സൈനിംഗായ ബദ്റും ഫാകുണ്ടോയും ഇറങ്ങിയപോൾ ഇരുവിംഗുകളിലുമായി ഫസ്‌ലുവും ഗനി നിഗവുമാണ് കളിച്ചത്. ഫോർവേർഡിൽ റോയ് കൃഷ്‌ണയും അഭിജിതുമാണ് ആക്രമണം നയിച്ചത്.

തൃശ്ശൂരിനെതിരെ കളിയുടെ ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും കാര്യമായ അവസരങ്ങളൊന്നും ലഭിച്ചില്ല. ആദ്യ മിനിട്ടുകളിൽ തൃശ്ശൂർ മാജിക് ചെറിയ മുന്നേറ്റങ്ങൾ നടത്തിയെങ്കിലും പ്രശ്നങ്ങൾ ഉണ്ടാക്കിയില്ല. 8-ാം മിനിറ്റിൽ മലപ്പുറം ഗോൾകീപ്പർ അസ്‌ഹർ മികച്ചൊരു സേവ് നടത്തി. തൃശ്ശൂരിൻറെ വിദേശ ഫോർവേർഡ് ഇവാൻ മാർക്കോവിച്ചിൻ്റെ ഷോട്ടായിരുന്നു.അതിന് ശേഷം 14 -ാoമിനിറ്റിൽ ഫസ്‌ലുവിന് തുറന്ന അവസരം കിട്ടിയെങ്കിലും ഗോളാക്കി മാറ്റാൻ കഴിഞ്ഞില്ല. ആദ്യ പകുതിയിൽ കൂടുതൽ അറ്റാക്കിഗിലേക്ക് പോകുന്നതിന് പകരം മധ്യനിരയിലായിരുന്നു ഇരു ടീമുകളും കളി നിയന്ത്രിച്ചത്. പിന്നീട് 40 -ാം മിനിറ്റിൽ അഭിജിത് നൽകിയ പാസ്സിൽ റോയ് കൃഷ്‌ണക്ക് മികച്ചൊരു അവസരം കിട്ടിയെങ്കിലും ഗോളാക്കി മാറ്റാൻ കഴിഞ്ഞില്ല. നല്ല ഷോട്ടായിന്നെങ്കിലും ഗോൾ പോസ്റ്റിനോട് ചാരിയാണ് അടി പോയത്. ആദ്യ പകുതിയുടെ എക്സ്ട്രാ ടൈമിൽ ഫസ്‌ലു റഹ്‌മാൻ പരിക്ക് മൂലം പുറത്ത് പോയപ്പോൾ റിഷാദ് ഗഫൂർ പകരക്കാരനായി ഇറങ്ങി.ആദ്യ പകുതി രണ്ട് ടീമുകൾക്കും ഗോൾ അടിക്കാനാവാതെ 0 -0 എന്ന സ്‌കോറിൽ പിരിയുകയായിരുന്നു.

രണ്ടാം പകുതിയിൽ തുടരെ തുടരെയുള്ള മുന്നേറ്റങ്ങൾ നടത്തുന്ന മലപ്പുറത്തിനെയാണ് കണ്ടത്. പല സമയത്തും തൃശ്ശൂരിൻറെ ഗോൾമുഖം വിറപിച്ചു. 65ാം മിനിട്ടിൽ ഗനിയെ പിൻവലിച്ച് അഖിൽ പ്രവീണിനെയും ഫാകുണ്ടോക്ക് പകരം ജോൺ കെന്നഡിയെയും കളത്തിലിറക്കി. ഇരുവരും ഇറങ്ങിയ ശേഷം മലപ്പുറം കൂടുതൽ മൂർച്ചയുള്ള അക്രമണങ്ങൾ നടത്തി.72-ാം മിനിട്ടിൽ ഹക്കുവിനെ ബോക്സിൽ വെച്ച് ഫൗൾ ചെയ്തതിന് കിട്ടിയ പെനാൽട്ടി റോയ് കൃഷ്‌ണ വലയിലെത്തിച്ചു. തുടർന്ന് ഗാലറിയിൽ ആരാധകരുടെ ആഘോഷമായിരുന്നു. 76 -ാം മിനിട്ടിൽ അഭിജിത്തിന് പകരക്കാരനായി അക്ബർ ഇറങ്ങി. കെന്നഡിയുടെ ചില ഒറ്റയാൾ പരിശ്രമങ്ങൾ ഉണ്ടായെങ്കിലും ഗോളടിക്കാൻ പറ്റിയില്ല.കൂടുതലും പിന്നീട് പന്ത് കൈവശം വെച്ചുളള കളിയായിരുന്നു മലപ്പുറം കാഴ്ചവെച്ചത്.

തേഞ്ഞിപ്പലത്തെ കൊലപാതകം, 78കാരനടക്കം രണ്ട് പേർ അറസ്റ്റിലായി

മത്സരത്തിലെ മികച്ച താരം ആയി തിരഞ്ഞെടുക്കപ്പെട്ടത് റോയ് കൃഷ്‌ണ ആയിരുന്നു, മുന്നേറ്റത്തിൽ മിന്നും പ്രകടനമാണ് താരം നടത്തിയത്.14236ഓളം പേരാണ് ഇന്ന് കളികാണാനെത്തിയത്. ഈ വിജയത്തോടെ മലപ്പുറം എഫ്‌.സി 3 പോയിന്റ് നേടി ടേബിളിൽ ശക്തമായ തുടക്കം കുറിച്ചിരിക്കുകയാണ്. അടുത്ത മത്സരം 12 തീയ്യതി പയ്യനാട് വെച്ച് തന്നെ കണ്ണൂർ വാരിയേർസിനെതിരെയാണ്.

 

Sharing is caring!