സ്വച്ഛത ഹി സേവ 2025: മാതൃകയായി മൂന്നരവയസ്സുകാരന്‍ തനയ് അമ്പാടി

സ്വച്ഛത ഹി സേവ 2025: മാതൃകയായി മൂന്നരവയസ്സുകാരന്‍ തനയ് അമ്പാടി

മലപ്പുറം: മാലിന്യ മുക്ത നവ കേരളത്തിനായി നല്ല ശീലത്തിലൂടെ മൂന്നുവയസുകാരമനായ തനയ്യും തനിക്കാവുന്ന വിധം പങ്കാളിയാവുകയാണ്. കെ.എസ്.ആര്‍.ടി.സി മലപ്പുറം കോംപ്ലക്സില്‍ നടന്ന സ്വച്ഛത ഹി സേവ 2025 ശുചിത്വോത്സവത്തിനിടെയാണ് മൂന്നര വയസ്സുകാരന്‍ തനയ് അമ്പാടിയുടെ നല്ല ശീലം ശ്രദ്ധയില്‍പ്പെടുന്നത്. സ്വച്ഛ് ഭാരത് മിഷന്‍ പദ്ധതിയുടെ കീഴില്‍ മലപ്പുറം ജില്ല ശുചിത്വ മിഷന്‍, നഗരസഭ, കെ.എസ്.ആര്‍.ടി.സി. യൂണിറ്റ് ഇവയുടെ സംയുക്താഭിമുഖ്യത്തിലാണ് ശുചിത്വോത്സവം സംഘടിപ്പിച്ചത്.

തിരക്കേറിയ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ അച്ഛന്‍ രാജേഷിനൊപ്പം ഇരിക്കുകയായിരുന്ന തനയ് പെട്ടെന്ന് വേ സ്റ്റ് ബിന്നിന്റെലാണ് അടുത്തേക്ക് ഓടി, തന്റെ കൈയ്യില്‍ ഉണ്ടായിരുന്ന മിഠായിയുടെയും ലഘു ഭക്ഷണത്തിന്റെയും കവറുകള്‍ ഡിപ്പോയില്‍ സജ്ജീകരിച്ച വേസ്റ്റ് ബിന്നില്‍ നിക്ഷേപിച്ചു. കൃത്യമായ മാലിന്യ സംസ്‌കരണ സംവിധാനം നമുക്ക് ചുറ്റും സജ്ജീകരിച്ചിട്ടുണ്ടെങ്കിലും ഇത് വിനിയോഗിക്കാത്ത ആളുകള്‍ക്കിടയിലാണ് ഈ മൂന്നര വയസ്സുകാരന്‍ കയ്യടി നേടുന്നത്. സ്വന്തം മാലിന്യം സ്വന്തം ഉത്തരവാദിത്തമാണെന്ന ബോധമാണ് ഈ കുരുന്ന് മുതിര്‍ന്നവരിലേയ്ക്കും പകര്‍ന്നത്. തനയ്യുടെ ഈ നല്ല പ്രവര്‍ത്തി ശ്രദ്ധയില്‍പ്പെട്ട ജില്ലാ ശുചിത്വ മിഷന്‍ ശുചിത്വോത്സവം-2025 വേദിയില്‍ തനയ്യെ റോസാപ്പൂ നല്‍കി ആദരിച്ചു. തുടര്‍ന്ന് യാത്രക്കാരുടെയും ജീവനക്കാരുടെയും നേതൃത്വത്തില്‍ ശുചിത്വ പ്രതിജ്ഞ നടന്നു.

യോഗത്തില്‍ മലപ്പുറം കെ.എ.ആര്‍.ടി.സി സൂപ്രണ്ട് ശോഭാ കുമാരി അധ്യക്ഷയായി. ഹരിത കേരളം ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ഡോ. സീമ യോഗം ഉദ്ഘാടനം ചെയ്തു. മാലിന്യ മുക്തം ജില്ലാ കോഡിനേറ്റര്‍ റിജു, മുന്‍സിപ്പാലിറ്റി എച്ച്.ഐമാരായ എം. ഗോപകുമാര്‍, മുഹമ്മദ് ഹനീഫ, മാലിന്യ മുക്തം ജില്ലാ കോഡിനേറ്റര്‍ ഡി. റിജു, ക്ലീന്‍ സിറ്റി മാനേജര്‍ മധുസൂദനന്‍, ജില്ലാ ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ ആര്‍.ജി. രാഗി, മലപ്പുറം നഗരസഭ യങ് പ്രൊഫഷണല്‍ പ്രവിത, ഹരിത കേരളം റിസോഴ്സ് പേഴ്സണ്‍ സുരേന്ദ്രന്‍, മാലിന്യ മുക്തം യൂണിറ്റ് കോഡിനേറ്റര്‍ ഗിരീഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മഞ്ചേരി കോടതിക്ക് അപൂർവനേട്ടം; ചുരുങ്ങിയ സമയത്തിനുള്ളിൽ 1000 കേസുകൾ ഒത്തുതീർപ്പാക്കി സംസ്ഥാനത്ത് ഒന്നാമത്

Sharing is caring!