താനൂർ മണ്ഡലത്തിൽ ഒറ്റ ദിവസം ഏഴു റോഡുകൾ നാടിന് സമർപ്പിച്ച് വി അബ്ദുറഹിമാൻ

താനൂർ മണ്ഡലത്തിൽ ഒറ്റ ദിവസം ഏഴു റോഡുകൾ നാടിന് സമർപ്പിച്ച് വി അബ്ദുറഹിമാൻ

താനൂർ: ചെറിയമുണ്ടം- മൂച്ചിക്കൽ-കാന്തള്ളൂർ തോട് റോഡ് ആദ്യഘട്ടം ഉദ്ഘാടനം കായിക- ന്യൂനപക്ഷ ക്ഷേമ- വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ നിർവഹിച്ചു. താനൂർ മണ്ഡലത്തിലെ ചെറിയമുണ്ടം പറപ്പൂതടം പ്രദേശത്ത് റോഡില്ലാതെ ദുരിതമനുഭവിക്കുന്ന ഇരുപതോളം കുടുംബങ്ങളുടെ ചിരകാല സ്വപ്നമാണ് ഇതോടെ പൂവണിയുക. വികസനം താഴെ തട്ടിലെത്തുമ്പോഴാണ് ജനാധിപത്യം പൂർണത കൈവരിക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു. റോഡ് പൂർത്തീകരിക്കാൻ ആവശ്യമായ തുക അടുത്ത ഘട്ടങ്ങളിലായി അനുവദിക്കുമെന്ന് മന്ത്രി ഉറപ്പു നൽകി.

പ്രദേശത്തേക്ക് സഞ്ചാരയോഗ്യമായ വഴി വേണമെന്നത് പ്രദേശവാസികളുടെ വർഷങ്ങളായുള്ള ആവശ്യമായിരുന്നു. റോഡ് യാഥാർത്ഥ്യമാകാൻ
പി ടി അഷ്‌റഫ് മൂച്ചിക്കൽ കാന്തള്ളൂർ തോടിനോട് ചേർന്ന് ആവശ്യമായ സ്ഥലം സൗജന്യമായി വിട്ടുനൽകി. മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് വികസന പദ്ധതിയിൽ നിന്ന് 25 ലക്ഷം രൂപ ചെലവഴിച്ചാണ് ആദ്യഘട്ട നിർമാണം നടന്നത്.

ചെറിയമുണ്ടം പഞ്ചായത്ത് പ്രസിഡന്റ് കല്ലേരി മൈമൂന അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി ടി നാസർ, വാർഡ് മെമ്പർ ചേലാട്ട് ബീന, മുൻ മെമ്പർ ചേലാട്ട് അറമുഖൻ, സി അബ്ദുസലാം, എ.സി രാധാകൃഷ്ണൻ, ആബിദ്, സുകുമാരൻ, പ്രഭാകരൻ, കെ. ടി അബ്ദുറഹ്മാൻ, നീലിയാട്ട് അബ്ദുല്ല, ഇല്യാസ് ഇർഫാനി, ഹമീദ് ഫാളിലി, മൊയ്‌തീൻ കുട്ടി, ഹുസൈൻ അൻവരി തുടങ്ങിയവർ സംബന്ധിച്ചു.

താനൂർ മണ്ഡലത്തിൽ ഉദ്ഘാടനം ചെയ്തത് ഏഴു റോഡുകൾ

താനൂർ മണ്ഡലത്തിൽ കായിക- ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ ഏഴു റോഡുകൾ നാടിന് സമർപ്പിച്ചു. താനാളൂർ – പെരുമണൽ വാലിയത്ത് പടി റോഡ്, ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിലെ വാർഡ് 17ൽ ഉൾപ്പെടുന്ന രണ്ട് റോഡുകൾ, വാർഡ് ആറിൽ ഉൾപ്പെടുന്ന ഒരു റോഡ്, താനൂർ- നടക്കാവ് കോളനി സമദാനി ലിങ്ക് റോഡ്, ആട്ടില്ലം വലിയ പാടം റോഡ് എന്നിവയാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. എംഎൽഎ ഫണ്ട്, ഹാർബർ എൻജിനീയറിങ് ഫണ്ട്, മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ നിധി എന്നിവയിൽ നിന്നും തുക വകയിരുത്തിയാണ് റോഡ് നിർമ്മാണം നടന്നത്.

10 ഗ്രാം മെത്തഫിറ്റാമിനുമായി എടക്കരയിൽ യുവാവ് അറസ്റ്റിൽ

Sharing is caring!