വഖഫ് നിയമഭേദഗതി; സുപ്രിംകോടതി വിധിയിൽ പ്രത്യാശയുടെ വെളിച്ചം: ഇ.ടി മുഹമ്മദ്‌ ബഷീർ

വഖഫ് നിയമഭേദഗതി; സുപ്രിംകോടതി വിധിയിൽ പ്രത്യാശയുടെ വെളിച്ചം: ഇ.ടി മുഹമ്മദ്‌ ബഷീർ

മലപ്പുറം: വഖഫ് നിയമഭേദഗതിയുമായി ബന്ധപ്പെട്ട് സുപ്രിംകോടതി പുറപ്പെടുവിച്ച ഇടക്കാല സ്റ്റേ ഉത്തരവ് കേന്ദ്ര സർക്കാരിന്റെ ദുഷ്‌ടലാക്കിനുള്ള താക്കീതും ജനാധിപത്യ വിശ്വാസികൾക്ക് പ്രത്യാശ പകരുന്നതുമാണെന്നു മുസ്ലിം ലീഗ് പാർലിമെന്റി പാർട്ടി ലീഡറും ദേശീയ ഓർഗനൈ സിങ് സെക്രട്ടറിയുമായ ഇ.ടി മുഹമ്മദ്‌ ബഷീർ എം.പി.

പാർലമെന്റിലും പുറത്തും മുസ്‌ലിം ലീഗും ഇന്ത്യ മുന്നണിയും ഉയർത്തിയ വാദങ്ങൾ വ്യക്തതയുള്ള തായിരുന്നു എന്നത് കോടതി വിധി അടിവരയിട്ടു.
മുസ്ലിം ന്യുനപക്ഷത്തിൽ നിന്ന് വഖഫ് തട്ടിയെടുക്കാനുള്ള ഭരണകൂട ഗൂഢാലോചനയാണ് കേന്ദ്ര സർക്കാർ നടത്തിയത്. പരമോന്നത കോടതിക്ക് ഇത് ഏതാണ്ട് ബോധ്യപ്പെട്ടിരിക്കുന്നു.

വഖഫ് ചെയ്യുന്ന വ്യക്തി അഞ്ച് വർഷം ഇസ്ലാം മതം ആചരിക്കുന്നതായി തെളിഞ്ഞില്ലെങ്കിൽ വഖഫ് അസാധുവാകുമെന്നതുൾപ്പെടെ ഇന്ത്യൻ ഭരണഘടനക്കും സാമാന്യ ബുദ്ധിക്കും നിരക്കാത്ത നിയമം ചുട്ടെടുത്തപ്പോൾ തന്നെ കോടതിയിൽ ഇത് നിലനിൽക്കില്ലെന്നു ഉറപ്പായിരുന്നു.
വഖഫ് ബോർഡിനെ തന്നെ അപ്രസക്തമാക്കി അതിന്റെ സ്വത്തുക്കളുടെ റവന്യൂ രേഖകളിൽ അവകാശങ്ങൾ നിർണ്ണയിക്കാൻ ജില്ലാ കളക്ടറെ അനുവദിക്കുന്നതുൾപ്പെടെ സ്റ്റേ ചെയ്തത് മുസ്ലിംലീഗ് ഉന്നയിച്ച മർമ്മ പ്രധാന വിഷയങ്ങൾ എല്ലാം കോടതിക്ക് ബോധ്യപ്പെട്ടത് കൊണ്ടാണ്.
ഇസ്ലാം മത കർമങ്ങളിൽ അധിഷ്ടിതമായ വഖഫ് കൈകാര്യം ചെയ്യുന്ന സമിതിയിൽ ഇതര വിഭാഗങ്ങൾ ഉണ്ടാവണമെന്ന് പിടിവാശി പിടിച്ചവരെ കോടതി മുഖവിലക്കെടുത്തില്ല. വഖഫ് ബോർഡ് എക്സ്-ഒഫീഷ്യോ ഓഫീസർ മുസ്ലിം സമുദായത്തിൽ നിന്നുള്ളയാളായിരിക്കണമെന്നും വഖഫ് ബോർഡുകളിലെ മുസ്‌ലിം പ്രാതിനിധ്യം ഉറപ്പാക്കണമെന്നും സുപ്രിംകോടതി നിർദേശിച്ചത് വലിയ വിജയം തന്നെയാണ്.

വഖഫ് ഭേദ​ഗതി-ഇടക്കാല് സ്റ്റേ ഉത്തരവ് ആശ്വാസകരമെന്ന് സാദിഖലി തങ്ങൾ

വഖഫ് നിയമ ഭേദഗതിയിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിട്ട ഹീന കരി നിയമങ്ങളെല്ലാം തൽക്കാലം സ്റ്റേ ചെയ്ത കോടതി വിധി ഇന്ത്യൻ ഭരണ ഘടനയിലും രാജ്യത്തെ നീതി ന്യായ വ്യവസ്ഥയിലുമുള്ള വിശ്വാസം വർധിപ്പിക്കും. അന്തിമ വിധിയിലും നീതി ലഭിക്കുമെന്ന് തന്നെയാണ് വിശ്വാസം. ജനാധിപത്യ പോരാട്ടത്തിന് ഊർജം പകരുന്ന കോടതിവിധി ഇക്കാര്യത്തിൽ കൂടെ നിന്ന എല്ലാ മതേതര കക്ഷികൾക്കുമുള്ള അംഗീകാരമാണെന്നും ഇ. ടി മുഹമ്മദ്‌ ബഷീർ വ്യക്തമാക്കി.

Sharing is caring!